കോവിഡ് കാലത്ത് ചുറ്റും നോക്കിയാൽ പലതരം മാസ്ക്ധാരികളെ കാണാം അവരെയൊക്കെ രസകരമായി അവതരിപ്പിക്കുകയാണ് നടി മാളവിക മോഹനൻ. അശ്രദ്ധയോടെ മാസ്ക് ധരിക്കുന്ന ചില രീതികളാണ് മാളവിക വിഡിയോയിൽ പരിചയപ്പെടുത്തുന്നത്. മാസ്ക് താടിയിൽ ധരിക്കുന്നതും കണ്ണിലേക്ക് വെളിച്ചം തട്ടാതിരിക്കാൻ മാസ്ക് വച്ച് കണ്ണു മൂടുന്നതുമെല്ലാം വിഡിയോയിൽ കാണാം. ശ്രദ്ധയോടെയും കൃത്യതയോടെയും മാസ്ക് ധരിക്കൂ എന്നും വിഡിയോയ്ക്ക് അടിക്കുറിപ്പായി നടി കുറിക്കുന്നു.
വിജയ് ചിത്രം മാസ്റ്റർ ആണ് മാളവികയുടേതായി പുതിയ ചിത്രം. സിനിമയിൽ അധ്യാപികയുടെ വേഷത്തിലാണ് നടി പ്രത്യക്ഷപ്പെട്ടത്. ധനുഷിനെ നായകനാക്കി കാർത്തിക് നരേൻ ഒരുക്കുന്ന ചിത്രമാണ് നടിയുടെ അടുത്ത പ്രോജക്ട്.തെലുങ്ക് ചിത്രത്തിലാണ് മാളവിക ഇനി അഭിനയിക്കാനിരിക്കുന്നത്. വിജയ് ദേവരകൊണ്ടെ നായകനായ ഹീറോയാണ് ചിത്രം. കൊവിഡ് ഭീതി ഒഴിഞ്ഞതിന് ശേഷം ഈ വര്‍ഷം തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതായിരിക്കും.
ദുല്‍ഖര്‍ സല്‍മാന്റെ നായികയായിട്ടായിരുന്നു മാളവികയുടെ അരങ്ങേറ്റം. പട്ടം പോലെയായിരുന്നു ആദ്യ ചിത്രം. മലയാളിയായ ഛായാഗ്രാഹകന്‍ കെയു മോഹനന്റെ മകളാണ് മാളവിക
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…