അപ്രതീക്ഷിതമായി വന്നെത്തി ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ കൊറോണ ഇപ്പോഴും ഭീതി പടർത്തി പടർന്നു പിടിക്കുകയാണ്. എല്ലാ മേഖലകളും ഈ വൈറസിന്റെ ആക്രമണത്തിൽ നഷ്ടങ്ങളുടെ കൂമ്പാരത്തിലേക്ക് വീണിരിക്കുകയാണ്. ജോലി നഷ്ടപ്പെട്ടവരും ബിസിനസ് നഷ്ടമായവരും നിരവധിയാണ്. എല്ലാ മേഖലകളും തകർന്നപ്പോൾ ഏറ്റവുമധികം നഷ്ടം നേരിട്ടൊരു മേഖലയാണ് സിനിമ വ്യവസായം. തീയറ്ററുകൾ പൂട്ടപ്പെട്ടിട്ട് 150 ദിവസങ്ങൾ പിന്നിട്ടു. ചിത്രീകരണങ്ങൾ നിലച്ചു. പ്രത്യക്ഷമായും പരോക്ഷമായും പതിനായിരങ്ങളാണ് സിനിമ വ്യവസായത്തെ ആശ്രയിച്ച് ജീവിക്കുന്നത്.
വർഷങ്ങളായി സിനിമാരംഗത്ത് ഡ്രൈവറായി തൊഴിൽ നോക്കുന്ന വ്യക്തിയാണ് കൊല്ലം സ്വദേശിയായ സാബു ഹരിദാസൻ. ഫെഫ്‌ക കേരള സിനി ഡ്രൈവേഴ്‌സ് അസോസിയേഷനിൽ അംഗം കൂടിയായ സാബു തന്റെ തൊഴിൽ മേഖലയും പ്രതിസന്ധിയിലായതോടെ കൂലിപ്പണിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. അതിജീവനം എന്ന ക്യാപ്ഷനോടെ സാബു തന്നെയാണ് ഫോട്ടോ പങ്ക് വെച്ചിരിക്കുന്നത്. മലയാളത്തിലെ ഈ അടുത്ത കാലത്തിറങ്ങിയ ഒട്ടുമിക്ക സിനിമകൾക്കും പിന്നിൽ സാബു പ്രവർത്തിച്ചിട്ടുണ്ട്. എന്തായാലും ഈ മോശപ്പെട്ട സമയം ഏവരും അതിജീവിക്കുമെന്ന് തന്നെയാണ് എല്ലാവരും പ്രത്യാശിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…