Categories: Malayalam

മലയാളസിനിമ 2019: 192 സിനിമകൾക്കായി 800 കോടി ! അതിൽ 550 കോടിയിലേറെ നഷ്ടം !

മലയാള സിനിമയിൽ എണ്ണപ്പെരുപ്പവും വൻ നഷ്ടങ്ങളും അപൂർവം ഹിറ്റുകളും നിറഞ്ഞ വർഷമായിരുന്നു ഈ 2019. 192 സിനിമകൾ തിയറ്ററിൽ റിലീസ് ചെയ്തതിൽ 23 എണ്ണത്തിനു മാത്രം ഓണം മുടക്കുമുതൽ മുതൽ തിരിച്ചു കിട്ടിയപ്പോൾ തിരികെ കിട്ടിയത് വെറും 12 ശതമാനം ആയി മാറിയിരിക്കുന്നു. 800 കോടിയിലേറെ ഈ സിനിമകളിലായി നിക്ഷേപം നടന്നിട്ടുണ്ടെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കണക്കാക്കുമ്പോൾ അതിൽ 550 കോടിയിലേറെ നഷ്ടമാണ്. മാമാങ്കം ഉൾപ്പടെ കഴിഞ്ഞ ആഴ്ചകളിൽ റിലീസ് ചെയ്ത ഏതാനും പടങ്ങളുടെ കലക്​ഷനും റൈറ്റ്സ് വരുമാനവും ഇനിയും വരാനിരിക്കുന്നതിനാൽ അതു പരിഗണിക്കാതെയുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

2018 ൽ ആകെ 152 സിനിമകളാണ് റിലീസ് ചെയ്തത് എങ്കിൽ ഈ വർഷം അത് 192 ആയി മാറിയിരിക്കുകയാണ്. വെള്ളിയാഴ്ചകളിൽ എല്ലാം ശരാശരി നാലു പടങ്ങളോളം റിലീസ് ചെയ്ത വർഷവുമാണിത്. മുടക്കുമുതൽ തിരിച്ചുകിട്ടിയ 23 പടങ്ങളിൽ 7 എണ്ണം മാത്രമാണ് തിയറ്ററിലെ കലക്‌ഷൻകൊണ്ടു തന്നെ അത് നേടിയപ്പോൾ ബാക്കിയുള്ളവ സാറ്റലൈറ്റ്,ഡിജിറ്റൽ അവകാശങ്ങളെൽ നിന്നെല്ലാമുള്ള വരുമാനം കൊണ്ടാണ് രക്ഷപെട്ടത്. 192 പടങ്ങളിൽ 10 കോടിയിലേറെ മുതൽമുടക്ക് 12 എണ്ണത്തിനാണ്. മാമാങ്കത്തിനും (56 കോടി) ലൂസിഫറിനും (36 കോടി) ജാക്ക് ഡാനിയേലിനും (16 കോടി) കൂടി മാത്രം 100 കോടിയിലേറെ മുതൽ മുടക്കുണ്ട്. ശരാശരി 5 കോടി മുതൽമുടക്കുള്ള 40 പടങ്ങളുണ്ട്. ശരാശരി 2 കോടി മുടക്കുള്ള പടങ്ങൾ 80 എണ്ണമെങ്കിലുമുണ്ട്. അള്ള് രാമചന്ദ്രൻ, അഡാറ് ലൗ, ജൂൺ, കോടതി സമക്ഷം ബാലൻ വക്കീൽ, മേരാ നാം ഷാജി, അതിരൻ, ഒരു യമണ്ടൻ പ്രണയകഥ, ഇഷ്ക്ക്, വൈറസ്, ഉണ്ട, പതിനെട്ടാംപടി, പൊറിഞ്ചു മറിയം ജോസ്, ലൗ ആക്‌ഷൻ ഡ്രാമ, ഇട്ടിമാണി, ബ്രദേഴ്സ് ഡേ, ഹെലൻ എന്നിവയാണ് സാറ്റലൈറ്റ്,ഡിജിറ്റൽ റൈറ്റ്സിലൂടെ മുടക്കുമുതൽ തിരിച്ചു പിടിച്ചവ. വിജയ് സൂപ്പറും പൗർണമിയും കുമ്പളങ്ങി നൈറ്റ്സ്, ലൂസിഫർ, ഉയരെ, തണ്ണീർമത്തൻ ദിനങ്ങൾ, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കെട്ട്യോളാണെന്റെ മാലാഖ. എന്നിവയാണ് തീയേറ്ററിൽ ഹിറ്റായ പടങ്ങൾ.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago