Categories: MalayalamNews

കുറഞ്ഞ സമയംകൊണ്ട് സിനിമ നിർമ്മാണം, മലയാള ചലച്ചിത്രത്തിന് ഗിന്നസ് റെക്കോർഡ്

സിനിമയെന്നത് വിജയ പരാജയങ്ങളുടെ ഒരു ശൃംഖലയാണ്. ജേതാക്കൾ എന്നത് വ്യത്യസ്ത കാര്യങ്ങൾ ചെയ്യുന്നവരല്ല കാര്യങ്ങളെ വ്യത്യസ്തങ്ങൾ ആയി ചെയ്യുന്നവരാണ്. സംവിധായകൻ വിജീഷ് മണിയും നിർമാതാവ് എ വി അനൂപും ഗിന്നസ് റെക്കോർഡിലേക്ക് നടന്നു കയറിയത് ഈ തത്വത്തെ പൂർണമായും ശരിവെച്ചുകൊണ്ടാണ്. ജാതി മത ചിന്തകൾക്ക് അതീതമായി ഏക ലോക ദര്ശനം ചമച്ച ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി എടുത്ത വിശ്വഗുരു എന്ന സിനിമയിലൂടെ ഗിന്നസ് റെക്കോർഡ് ജേതാക്കളായിരിക്കുകയാണ് ഇവർ. ഏറ്റവും കുറഞ്ഞ സമയംകൊണ്ട് നിർമിച്ച ചിത്രമെന്ന ബഹുമതിക്കാണ് വിശ്വഗുരു അർഹമായത്. എ വി എ പ്രൊഡക്ഷൻസിന്റെ ബാനറിൽ എ വി അനൂപ് നിർമിച്ച ഈ സിനിമയുടെ സർഗ്ഗാല്മക നിർദ്ദേശം സച്ചിദാനന്ദ സാമിയുടെയും തിരക്കഥ-തിരക്കഥ-സംഭാഷണം പ്രമോദ് പയ്യന്നൂരും ക്യാമറ ലോകനാഥനുമാണ്. സ്ക്രിപ്ട് മുതൽ റിലീസ് വരെയുള്ള എല്ലാ കാര്യങ്ങളും ചുരുങ്ങിയ സമയത്തിൽ ചെയ്തു തീർത്തു എന്ന വസ്തുതയാണ് അവാർഡിന് അർഹമാക്കിയ പ്രധാന കാരണം.

 

നിലവിൽ ശ്രീലങ്കൻ സിനിമയുടെ റെക്കോർഡ് ആയ 71 മണിക്കൂറും 10 മിനിട്ടും എന്ന റെക്കോർഡ് ആണ് 51 മണിക്കൂറും മൂന്നു മിനിറ്റുമെടുത്തു പൂർത്തീകരിച്ചു വിശ്വഗുരു സ്വന്തമാക്കിയത്. മലയാള സിനിമ നവതി ആഘോഷങ്ങളിലേക്കു കടക്കുമ്പോൾ തികച്ചും പ്രശംസാവഹമാകുന്നു ഈ അംഗീകാരം. കഴിഞ്ഞ വർഷം ഡിസംബർ മാസം 27 ന് രാത്രി തിരക്കഥ എഴുതി ഷൂട്ടിംഗ് തുടങ്ങിയ ചിത്രം പിറ്റേന്ന് രാത്രി 11:30 ന് തിരുവനന്തപുരം നിള ടീയറ്ററിൽ പ്രദർശിപ്പിക്കുക ആയിരുന്നു. ടൈറ്റിൽ രജിസ്‌ട്രേഷൻ, പ്രൊഡക്ഷൻ ജോലികൾ,ഡിസൈനിങ് ,സെൻസറിങ് തുടങ്ങിയ പ്രദർശനം വരെയുള്ള എല്ലാ കാര്യങ്ങളും ഷൂട്ടിങ്ങിനു പുറമെ ഈ സമയ പരിധിക്കുള്ളിൽ ചെയ്തു തീർക്കാൻ കഴിഞ്ഞു എന്നുള്ളതാണ് ഈ സിനിമയെ മികച്ചതാകുന്നതിലുള്ള പ്രധാന വസ്തുത. കൈനക്കര, പുരുഷോത്തമൻ ,ഗാന്ധിയൻ ,ചാച്ചാ ശിവരാമൻ,കലാധരൻ ,കലാനിലയം രാമചന്ദ്രൻ ,ഹരികൃഷ്ണൻ ,കെ പി എ സി ലീല കൃഷ്ണൻ,കൃഷ്ണൻ പി കുര്യൻ ,ഷെജിൻ ,ബോബി പവിത്ര ,മാസ്റ്റർ ശരൺ എന്നിവരാണ് അഭിനേതാക്കൾ ചമയം പട്ടണം റഷീദ് ,വസ്ത്രലങ്കാരം ഇന്ദ്രൻസ് ജയൻ ,കല അർക്കൻ ,പശ്ചാത്തല സംഗീതം കിളിമാനൂർ രാമവർമ്മ ,പ്രൊഡക്ഷൻ കോ ഓർഡിനേറ്റർ ഡോക്ടർ ഷാഹുൽ ഹമീദ് എന്നിവരാണ്. വർക്കല, ശിവഗിരി മഠം എന്നിവയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago