Malayalam movie actors as Football players; edited photos go viral
ഫുട്‍ബോൾ എന്നത് മലയാളികൾക്ക് മറ്റ് കായികവിനോദങ്ങൾ പോലെ തന്നെ ഏറെ ഇഷ്ടപ്പെട്ട ഒന്നാണ്. ഇന്ത്യൻ ടീമിനെ സംബന്ധിച്ചിടത്തോളം ഫുട്‍ബോളിൽ പറയത്തക്ക നേട്ടങ്ങൾ അധികം ഇല്ലെങ്കിലും ഐ എസ് എല്ലിന്റെ വരവോടെ ഫുട്‍ബോൾ കൂടുതൽ ജനകീയമായിരിക്കുകയാണ്. കേരളത്തിലെ ഫുട്‍ബോൾ പ്രേമികളുടെ ആവേശം കൂട്ടി കേരളാ ബ്ലാസ്റ്റേഴ്‌സ് എന്നൊരു ടീമും കൂടി ഉള്ളത് കാൽപന്ത് കളിയുടെ സൗന്ദര്യം കൂട്ടുന്നു.
ലോകോത്തര ഫുട്‍ബോൾ താരങ്ങൾക്ക് കേരളത്തിലും വലിയ രീതിയിലുള്ള ആരാധക വൃന്ദമാണുള്ളത്. റൊണാൾഡോ, മെസ്സി, നെയ്‌മർ എന്നിങ്ങനെ ഒട്ടുമിക്ക കളിക്കാർക്കും അർജന്റീന, ബ്രസീൽ, ഇംഗ്ലണ്ട്, സ്പെയിൻ, ജർമനി, പോർച്ചുഗൽ പോലുള്ള രാജ്യങ്ങൾക്കും കടുത്ത ആരാധകർ കേരളത്തിലുണ്ട്. കൂടാതെ മാഞ്ചസ്റ്റർ സിറ്റി, ബയേൺ മ്യൂണിക്, ചെൽസി, ബാർസിലോണ, ലിവർപൂൾ, റിയൽ മാൻഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, പിഎസ്ജി പോലെയുള്ള ഇന്റർനാഷണൽ ക്ളബുകൾക്കും കേരളത്തിൽ ആരാധകരുണ്ട്.
ഇപ്പോഴിതാ ഫുട്‍ബോൾ പ്രേമികളെയും മലയാള സിനിമ പ്രേമികളേയും ഒരേപോലെ രസിപ്പിക്കുന്ന കുറച്ച് എഡിറ്റഡ് ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. റൊണാൾഡോ, മെസ്സി, നെയ്‌മർ, മുള്ളർ എന്നിങ്ങനെ ഫുട്‍ബോൾ പ്രേമികളുടെ ഇഷ്ടതാരങ്ങളുടെ ഭാഗത്ത് മലയാളികളുടെ പ്രിയ അഭിനേതാക്കളായ മാമുക്കോയ, ലാൽ, ജഗതി, സുരാജ്, സലിം കുമാർ എന്നിവർ എത്തിയാൽ എങ്ങനെ ഉണ്ടാകും എന്നൊരു കാഴ്ച്ചയാണ് ഈ എഡിറ്റിംഗിൽ കാണുവാൻ സാധിക്കുന്നത്. കേരളത്തിലെ വൈറലായ പല എഡിറ്റഡ് ഫോട്ടോസിനും പിന്നിൽ പ്രവർത്തിച്ചിട്ടുള്ള എഡിറ്റിംഗ് സിംഹങ്ങളുടെ ഗ്രൂപ്പായ ട്രോള് എഡിറ്റിംഗ് മലയാളത്തിൽ രാഹുൽ എന്നൊരു എഡിറ്റിംഗ് സിംഹമാണ് ഈ കലാവിരുത് നടത്തിയിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…