Categories: MalayalamReviews

ആളി പടർന്നു ജനഗണമന; റിവ്യൂ വായിക്കാം..!

ഒരാഴ്ച മുൻപാണ് ഡിജോ ജോസ് ആന്റണി എന്ന യുവസംവിധായകനൊരുക്കിയ ജനഗണമന എന്ന ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ഷാരിസ് മുഹമ്മദ് രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പൃഥ്വിരാജ് സുകുമാരൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ്. പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ ഗംഭീര പ്രേക്ഷക പ്രതികരണമാണ് നേടിയെടുത്തത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസ ചൊരിഞ്ഞ ഈ ചിത്രത്തിന്റെ സവിശേഷത ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിച്ച പ്രമേയമാണ്. ഇന്നത്തെ സമൂഹത്തിൽ നടക്കുന്ന പല പല പ്രശ്നങ്ങളെയാണ് ഈ ചിത്രം അവതരിപ്പിച്ചതും, അവയെ പ്രേക്ഷകരുടെ മനസ്സിലെത്തിച്ചതും. രാമനഗരം എന്ന സ്ഥലത്തു നടക്കുന്ന ഒരു കൊലപാതകത്തോടെയാണ് ഈ ചിത്രമാരംഭിക്കുന്നത്. സഭ എന്ന് പേരുള്ള, മമത മോഹൻദാസ് അവതരിപ്പിക്കുന്ന ഒരു കോളേജ് പ്രൊഫസറാണ് കൊല്ലപ്പെടുന്നത്.

അവർക്ക് നീതി ലഭിക്കാൻ വേണ്ടിയുള്ള വിദ്യാർത്ഥി പ്രക്ഷോഭം രാജ്യം മുഴുവൻ വ്യാപിക്കുകയും ആ കേസ് അന്വേഷിക്കാൻ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിക്കുന്ന സാജൻ കുമാർ എന്ന അസിസ്റ്റന്റ് പോലീസ് കമ്മീഷണർ എത്തുകയും ചെയ്യുന്നു. അവിടുന്നാണ് ചിത്രം മുന്നോട്ട് നീങ്ങുന്നത്. സാജൻ കുമാർ ആ കേസ് അന്വേഷിക്കുന്നതും, പിന്നീട് അയാളുടെ ജീവിതത്തിലേക്കും ഈ കേസിലേക്കും പൃഥ്വിരാജ് അവതരിപ്പിക്കുന്ന അരവിന്ദ് സ്വാമിനാഥൻ എന്ന വക്കീലെത്തി ചേരുന്നതുമാണ് പിന്നീട് നമ്മുക്ക് കാണാൻ സാധിക്കുന്നത്. ഈ രണ്ടു കഥാപാത്രങ്ങളിലൂടെയും, അവരുടെ പ്രവൃത്തികളിലൂടെയും അവരുടെ വാദമുഖങ്ങളിലൂടെയും ജനഗണമന സഞ്ചരിക്കുന്നു. കേസിന്റെ മുന്നോട്ടുള്ള സഞ്ചാരത്തിനിടയിൽ സാമൂഹിക പ്രസക്തിയുള്ള ഒട്ടേറെ വിഷയങ്ങൾ ചിത്രം ചർച്ച ചെയ്യുന്നു.

ഇന്നത്തെ മാധ്യമങ്ങളുടെ സെൻസേഷനലിസം നിറഞ്ഞ പ്രവർത്തനം, നിയമത്തിന്റെ സൗകര്യപ്രദാനമായ വ്യാഖ്യാനം, ഇൻസ്റ്റന്റ് ജസ്റ്റിസ്, ജാതീയവും മതപരവും നിറത്തിന്റെ പേരിലുമുള്ള തരം തിരിവ്, ജനങ്ങളുടെ വികാരത്തെ വിറ്റു വോട്ടാക്കുന്ന രാഷ്ട്രീയം, അധികാരം നിലനിർത്താൻ സമൂഹത്തിലെ ഉന്നതരും ഭരണാധികാരികളും ജനങ്ങൾക്ക് വിൽക്കുന്ന നുണകളും കള്ളക്കളികളും, സത്യസന്ധമായി പ്രവർത്തിക്കാനാഗ്രഹിക്കുന്നവർ എത്തിച്ചേരുന്ന അവസ്ഥ എന്നിവയും ഈ ചിത്രത്തിലൂടെ, ഷാരിസ് മുഹമ്മദും, ഡിജോ ജോസ് ആന്റണിയും പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നു. വളരെ തീവ്രമായ, മനസ്സിൽ തൊടുന്ന, വൈകാരികമായ വിഷയങ്ങൾ പറയുമ്പോഴും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന തരത്തിൽ ഈ ചിത്രമൊരുക്കാൻ അവർക്കു സാധിച്ചിട്ടുണ്ട്. പ്രേക്ഷകരുടെ മനസ്സിലേക്കും ചിന്തകളിലേക്കും തുളഞ്ഞു കേറുന്ന സംഭാഷണങ്ങളാണ് ഈ ചിത്രത്തിന്റെ മറ്റൊരു ശ്കതി. പ്രേക്ഷകരെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്യുന്ന ചിത്രമായി ജനഗണമന മാറിയിട്ടുണ്ട്.

ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെ പ്രകടനമാണ്. വളരെ ശ്കതമായ പ്രകടനമാണ് ഇരുവരും കാഴ്ച വെച്ചത്. വളരെ സൂക്ഷ്മമായി തന്റെ കഥാപാത്രത്തെ തിരശീലയിലവതരിപ്പിച്ചു സുരാജ് ഞെട്ടിച്ചപ്പോൾ, പൃഥ്വിരാജ് കാഴ്ച വെച്ചത് തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനകളിലൊന്നാണ്, ഡയലോഗ് ഡെലിവറി കൊണ്ടും ശരീര ഭാഷ കൊണ്ടും പൃഥ്വിരാജ് പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നുണ്ട്. മറ്റു വേഷങ്ങൾ ചെയ്ത മമത മോഹൻദ്സാ, വിൻസി അലോഷ്യസ്, ശാരി, ബെൻസി മാത്യൂസ്, ലിറ്റിൽ ദർശൻ, ആനന്ദ് ബാൽ, ധ്രുവൻ, ജി എം സുന്ദർ, ഹരികൃഷ്ണൻ, ശ്രീ ദിവ്യ, ഐശ്വര്യ അനിൽകുമാർ, യദു വിശാഖ്, വിഷ്ണു കെ വിജയൻ, ദിവ്യ കൃഷ്ണൻ, വൈഷ്ണവി വേണുഗോപാൽ എന്നിവരും മികച്ച പ്രകടനമാണ് നൽകിയത്. ദൃശ്യങ്ങളൊരുക്കിയ സുദീപ് ഇളമൺ, സംഗീതമൊരുക്കിയ ജേക്സ് ബിജോയ്, എഡിറ്റിംഗ് നിർവഹിച്ച ശ്രീജിത്ത് സാരംഗ് എന്നിവർ സാങ്കേതികമായി ഈ ചിത്രത്തെ ഗംഭീരമാക്കിയെന്നു മാത്രമല്ല, ചിത്രത്തിലെ വൈകാരികാന്തരീക്ഷത്തെ വളരെ മികച്ച രീതിയിൽ പ്രേക്ഷകരുടെ മനസ്സിലെത്തിക്കുന്നതിൽ നിർണ്ണായകമായ പങ്കു വഹിക്കുകയും ചെയ്തു.

എല്ലാം ഒത്തു ചേരുന്ന ചിത്രങ്ങൾ വളരെ അപൂർവമായി മാത്രമേ സംഭവിക്കാറുള്ളു. അങ്ങനെ സംഭവിക്കുമ്പോൾ അതെന്നും പ്രേക്ഷകർ സ്വീകരിച്ച ചരിത്രമേയുണ്ടായിട്ടുള്ളു. ഇപ്പോഴിതാ ജനഗണമനയും ജനമനസ്സുകളിൽ തീപോലെ ആളി പടരുകയാണ്. ചിത്രവും ഇതിലെ കഥാപാത്രങ്ങളും അവർ പറയുന്ന വാക്കുകളും ഹൃദയങ്ങളിൽ നിന്ന് ഹൃദയങ്ങളിലേക്ക് സഞ്ചരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago