മാലിക്കിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് ചിത്രത്തിന്റെ സംവിധായകന്‍ മഹേഷ് നാരായണന്‍. സിനിമയ്ക്ക് നേരെ ഇസ്ലാമോഫോബിയ ആരോപണങ്ങളാണ് പ്രധാനമായും ഉയര്‍ന്നത്. മാലിക് തീര്‍ത്തും ഫിക്ഷനാണെന്നും ചരിത്ര സംഭവത്തെ ആസ്പദമാക്കിയല്ല സിനിമയെന്നും മഹേഷ് നാരായാണന്‍ ആവര്‍ത്തിച്ചിരുന്നെങ്കിലും വിമര്‍ശനങ്ങള്‍ തുടര്‍ന്നു. ബീമാ പള്ളി വെടിവെപ്പിനെ അടിസ്ഥാനമാക്കിയാണ് മാലിക്കിന്റെ കഥ എന്നാണ് വിമര്‍ശനങ്ങള്‍.
ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ താന്‍ വലിയ മാനസിക പീഡനങ്ങളാണ് നേരിടുന്നതെന്നും ഒരു ഘട്ടത്തില്‍ ചിത്രം പിന്‍വലിക്കാന്‍ വരെ തോന്നിയെന്നും മാഹേഷ് നാരായണന്‍ മാധ്യമം ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു. ജീവിതത്തില്‍ ഇത്രയധികം മാനസിക പീഡനങ്ങളിലൂടെ താന്‍ കടന്നു പോകുന്നത് ആദ്യമായിട്ടാണെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു. ബീമാപ്പള്ളി വെടിവെപ്പില്‍ സര്‍ക്കാരിന്റെ പങ്ക് മനപൂര്‍വ്വം ഒഴിവാക്കിയെന്നും വെളുപ്പിക്കലാണ് മാലിക്കിലൂടെ നടന്നതെന്നുമാണ് പ്രധാന ആരോപണം.
മാലിക് ബീമാപ്പള്ളി വിഷയത്തില്‍ എന്‍എസ് മാധവന്‍ അടക്കമുള്ള പ്രമുഖര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. മാലിക് ഒരു സാങ്കല്‍പ്പിക കഥയെങ്കില്‍, ചിത്രത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ മാത്രമേ കാണിക്കുന്നുള്ളൂ. അതും, പച്ചക്കൊടിയുള്ളത്. എന്തുകൊണ്ട്? ലക്ഷദ്വീപിനെ കുറ്റവാളികളുടെ ഒളികേന്ദ്രമായി ചിത്രീകരിക്കുന്നത് എന്തുകൊണ്ട്? രണ്ട് വിഭാഗങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍ ഒന്നിനെ മാത്രം തീവ്രവാദവുമായി ബന്ധിപ്പിക്കുന്നതെന്തുകൊണ്ട്.?തുടങ്ങിയ ആരോപണങ്ങളാണ് അദ്ദേഹം ഉയര്‍ത്തിയത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…