പ്രേക്ഷകർ നെഞ്ചോടു ചേർത്ത താര കുടുംബമാണ് പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റേയും. ഇളയ മകൾ നക്ഷത്രയെ ചുണ്ടോടു ചേർത്തുമ്മ വയ്ക്കുന്ന പൂർണ്ണിമ ഇന്ദ്രജിത്തിന്റെ ചിത്രവും അതിന് മല്ലികാ സുകുമാരൻ നൽകിയ കമന്റും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. മകൾക്കൊപ്പം ഉള്ള ചിത്രം പങ്കുവെച്ച പൂർണിമ അതിനോടൊപ്പം ഒരു കുറിപ്പും ആരാധകർക്കായി പങ്കുവയ്ക്കുന്നുണ്ട്. ‘അടുപ്പം സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നില്ല, അത് വളർത്തുന്നു! നിങ്ങളുടെ കുഞ്ഞുങ്ങളെ ചേർത്തു പിടിക്കുക, അവരെ ചുംബിക്കുക, കെട്ടിപ്പിടിക്കുക; എന്തുതന്നെ ആയാലും നിങ്ങൾ അവരെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് അവരോട് പറയുക.’– എന്നാണ് പൂർണിമ കുറിച്ചിരിക്കുന്നത്. ഇതിന് കമന്റ് ആയി “സത്യം….. അമ്മക്കും രണ്ടു ബേബീസ് ഉണ്ട്…. മോള് പറഞ്ഞതുപോലെയൊക്കെ ഒന്നു ചെയ്യണമെന്നുണ്ട്….. കണ്ടാൽ ഈ വഴിയൊക്കെ ഒന്നു വരാൻ പറയണേ…..”എന്നാണ് മല്ലികാ സുകുമാരൻ പറഞ്ഞിരിക്കുന്നത്.
മല്ലികാ സുകുമാരൻ കമന്റ് ഇട്ടതോടെ ആരാധകരും ആവേശത്തിലായി. അമ്മയുടെ ഈ വാക്ക് കേട്ടാൽ മക്കൾ എവിടെയാണെങ്കിലും പറന്നെത്തും എന്നാണ് ആരാധകർ പറയുന്നത്. തിരക്ക് കൊണ്ടായിരിക്കും അമ്മയെ മക്കൾ മറന്നത് എന്നും ചിലർ പറയുന്നുണ്ട്. “അല്ലെങ്കിലും കൂടാറുണ്ട്…. എന്റെ മൂത്ത മോളെ ഒന്നു ചൊടിപ്പിക്കാൻ പറഞ്ഞതല്ലേ…..” എന്ന് മല്ലിക മറ്റൊരു കമന്റിൽ കുറിച്ചു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…