താരദമ്പതികളായ പൂർണിമയുടെയും ഇന്ദ്രജിത്തിന്റെയും മക്കളായ പ്രാര്‍ത്ഥന ഇന്ദ്രജിത്തും നക്ഷത്ര ഇന്ദ്രജിത്തും മുന്‍പ് പറഞ്ഞിട്ടുള്ളതാണ് ഒരു കിടിലന്‍ മുത്തശ്ശിയാണ് മല്ലിക സുകുമാരനെന്ന്. ഒരുമിച്ചു കൂടുമ്പോഴൊക്കെ കുട്ടികളോട് വളരെ സന്തോഷത്തോടെ തമാശ പറഞ്ഞും അതെ പോലെ കുസൃതികാട്ടിയും ഇഷ്ടം നേടുന്ന മല്ലികയുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ പൂര്‍ണിമ ഇന്ദ്രജിത്തും ഇടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.
View this post on Instagram
ഇപ്പോഴിതാ, നക്ഷത്രയും മല്ലിക സുകുമാരനും താനുമൊത്തുള്ള രസകരമായ ചില വീഡിയോകള്‍ പങ്കുവയ്ക്കുകയാണ് പൂര്‍ണിമ. അമ്മൂമ്മ സിംഗിളാണോ എന്നാണ് കുസൃതിയോടെ നക്ഷത്ര ചോദിക്കുന്നത്.
View this post on Instagram
കൊച്ചുമകളുടെ ഹൗ ഓള്‍ഡ് ആര് യൂ എന്ന ചോദ്യത്തിന് 66 വയസ്സ് എന്നു പറയുന്ന മല്ലിക കൂട്ടത്തില്‍ ഞാനാണ് ഏറ്റവും ചെറിയ ആളെന്നും കൂട്ടിച്ചേര്‍ക്കുന്നു. അതെ പോലെ തന്നെ അമ്മൂമ്മയുമൊത്തുള്ള ഒരു കിടിലൻ ഡാന്‍സ് വീഡിയോ ഇതിന് മുന്‍പ് പ്രാര്‍ത്ഥനയും പങ്കുവച്ചിരുന്നു. സാവേജ് ലൗ എന്ന ഗാനത്തിനാണ് പ്രാര്‍ത്ഥനയ്ക്ക് ഒപ്പം മല്ലിക സുകുമാരന്‍ ചുവടുവച്ചത്.”ഏറ്റവും കൂളായ മുത്തശ്ശിക്ക് ആശംസകള്‍. ടിക്ടോക് ഡാന്‍സുകള്‍ മുത്തശ്ശി എന്നേക്കാള്‍ വേഗത്തില്‍ പഠിച്ചു. അത്രക്കും മുത്തശ്ശിയെ സ്നേഹിക്കുന്നു,” മല്ലികയുടെ ജന്മദിനത്തതില് വീഡിയോ പങ്കുവച്ച് കൊണ്ട് പ്രാര്‍ത്ഥന കുറിച്ചത് ഇങ്ങനെയാണ്.