വിമെൻസ് ഡേയിലെ ആഘോഷത്തിൽ പങ്കെടുത്ത കഥ പറഞ്ഞുകൊണ്ടാണ് മല്ലിക സുകുമാരൻ അന്ന് രാവിലെ എട്ടര മണിക്ക് മൂത്ത മരുമകൾ പൂർണ്ണിമയ്‌ക്കൊപ്പമുള്ള ലൈവിൽ പങ്കെടുക്കാൻ എത്തിയത്.’എന്താണ് അമ്മായിയമ്മയെ കുറിച്ച് വിചാരിച്ചത്?’ എന്ന് മല്ലിക.അമ്മയെ കിട്ടാറില്ല, എപ്പോഴും തിരക്കാണ് എന്ന് പരാതി പറഞ്ഞുകൊണ്ട് പൂർണ്ണിമ ആരാധകരുടേതായ ഓരോരോ ചോദ്യങ്ങൾ പുറത്തെടുത്തു. ഒരു ആരാധികയ്ക്ക്. എങ്ങനെയാണ് നോൺ-സ്റ്റോപ്പ് ആയി സെൻസ് ഓഫ് ഹ്യൂമർ നിലനിർത്തുന്നു എന്നറിയണമെന്ന് ഒരു ആഗ്രഹം പണ്ടേ അമ്മ അങ്ങനെയല്ലേ? ഹ്യൂമറസ് ആയി കാണുന്നതുകൊണ്ടാണല്ലോ ഇങ്ങനെ രണ്ടു മരുമക്കളെ കിട്ടിയത്?” പൂർണ്ണിമയെ വരെ പൊട്ടിചിരിപ്പിച്ച് കൊണ്ട് അപ്പോളേക്കും അമ്മായിയമ്മയുടെ കിടിലൻ മറുപടി വന്നു കഴിഞ്ഞു.
മല്ലികയുടെ കൂടെ ‘പെയ്തൊഴിയാതെ’ സീരിയലിൽ പൂർണ്ണിമയും വേഷമിട്ടിരുന്നു. അങ്ങനെയാണ് ഇന്ദ്രജിത് പൂർണ്ണിമയെ പരിചയപ്പെടുന്നത്. അന്ന് വീട്ടിൽ വന്ന് ‘ഏക് ലഡ്കി…’ സ്വയം കൊട്ടിപ്പാടി ഇരിക്കുന്ന ഇന്ദ്രജിത്തിനെ മല്ലികയ്ക്ക് ഇന്നും ഓർമ്മയുണ്ട്.
ഹ്യൂമറസായി ഇരിക്കുന്നത് നമുക്ക് ഒപ്പം ഇരിക്കുന്നവർക്കും സന്തോഷം നൽകും എന്ന് മല്ലികയുടെ ഉപദേശം. അതാണ് ഈ കുടുംബം മുഴുവൻ എപ്പോഴും മുന്നോട്ടു പോകാൻ കാരണം എന്ന് പൂർണ്ണിമയും. ഒരാളുടെ ആകാംക്ഷ.എന്തെന്നാൽ ഇത്രയും വിവേകമുള്ള മക്കളെ എങ്ങനെ വളർത്തിക്കൊണ്ടുവന്നു എന്നാണ് “ആന്റി ഇങ്ങനെയൊക്കെ തന്നെയാണ്. പഠിക്കുന്ന കാലം മുതലേ അങ്ങനെയാ. പത്തിലും പ്ലസ് ടുവിലും ആയി മക്കൾ പഠിക്കുമ്പോഴാണ് പ്രതിസന്ധി ഉണ്ടാവുന്നത്. അന്ന് മുതലേ താൻ ഇങ്ങനെയാണ്. നമ്മൾ നമ്മളായി ഇരിക്കുക എന്നത് കൊണ്ടാണ് എപ്പോഴും സ്വീകാര്യത ലഭിക്കുന്നത്.”പൂർണ്ണിമയോട് മറ്റൊരാൾ ചോദിച്ചത് എപ്പോഴെങ്കിലും അമ്മയെ അവഗണിച്ചിട്ടുണ്ടോ എന്നാണ് “ഇങ്ങോട്ടൊന്നും വരാറേയില്ല. ലോകം മുഴുവൻ കറങ്ങാൻ പോകും, മക്കളെയും കൊണ്ട് വരാൻ പറഞ്ഞാൽ ഇന്ദ്രൻ വരും. അമ്മ വയസ്സാകുമ്പോൾ മക്കൾ ഇങ്ങോട്ടു വന്ന് ആഘോഷിക്കണം എന്ന് നിബന്ധനവയ്‌ക്കേണ്ടിയിരിക്കുന്നു,” എന്ന് സ്വതസിദ്ധമായ ശൈലിയിൽ മല്ലിക.
കുറെ വർഷങ്ങൾക്ക് മുൻപ് സീരിയലിൽ അഭിനയിക്കുന്ന കാലത്ത് ‘അമ്മയെ ഡ്രോപ്പ് ചെയ്തു പിക്ക് ചെയ്യുന്ന ആൺമക്കളെ പൂർണ്ണിമയും കണ്ടിട്ടുണ്ട്. ഓരോസമയത്തും മാറി മാറി അമ്മയെ ഷൂട്ടിങ്ങിനു കൊണ്ടുവരാനും, ഡബ്ബിങ്ങിന് കൊണ്ട് വരാനും മക്കൾ ഉണ്ടായിരുന്നു. അവരുടെ ഭാഗത്തുള്ള പിന്തുണയാണ് വീണ്ടും അഭിനയത്തിലേക്ക് മടങ്ങി വരാൻ അമ്മയ്ക്ക് അന്ന് കരുത്ത് നൽകിയത് എന്ന് പൂർണ്ണിമയും സാക്ഷ്യപ്പെടുത്തുന്നു.ബന്ധുക്കളുടെ വീട്ടിൽ പോകുന്ന സന്തോഷം പോലാണ് ഷൂട്ടിംഗ് എന്നാൽ . ഇന്നത്തെ കാലത്ത് തന്റെ കൊച്ചുമക്കൾക്കു പോലും കുടുംബത്തിലെ ബന്ധുക്കളെ എല്ലാപേരെയും അറിയാൻ ഇടയില്ല.ജീവിതത്തിലെ പ്രതിസന്ധികൾ നേരിടാനും മല്ലികയ്ക്ക് തന്റേതായ രീതിയുണ്ട്. ജീവിതത്തിൽ പ്രതിസന്ധി വരുമ്പോൾ ഇതോടു കൂടി ഞാൻ ഇല്ലാതായി എന്ന് കരുതരുത്. രണ്ടു മക്കളും പഠിച്ചു മിടുക്കരായി വരണം എന്ന് ഭർത്താവിന്റെ ആഗ്രഹമായിരുന്നു.
അതെ പോലെ തന്നെ ഒരിക്കലും എന്തും ആയിക്കോട്ടെ പാതിവഴിയിൽ ഉപേക്ഷിച്ചു പോകുന്ന സ്വഭാവം അമ്മയ്ക്കില്ലെന്ന് പൂർണ്ണിമ വ്യക്തമാക്കി . പൂർണ്ണിമയെ കിട്ടിയത് കൊണ്ടാണ് മകൻ ഇന്ദ്രന്റെ മടിമാറിയതെന്നും, മരുമകൾ എന്തും കൃത്യമായി ചെയ്തു തീർക്കുന്ന പ്രകൃതക്കാരിയാണെന്നും മല്ലിക. തന്റെ ജീവിതത്തിലെ റോൾ മോഡൽ അമ്മയാണെന്ന് മല്ലിക സുകുമാരൻ. എടപ്പാളിലേക്ക് വിവാഹം ചെയ്തു പോകുമ്പോൾ അന്നാട്ടിൽ വച്ചിരുന്ന മൊളോഷ്യം വരെ ഉണ്ടാക്കുന്ന രീതി ചോദിച്ചു കണ്ടെത്തി മകളേ പഠിപ്പിച്ചാണ് അമ്മ തന്നെ അങ്ങോട്ടേക്കയച്ചത് എന്ന് മല്ലിക ഓർക്കുന്നു.വിമെൻസ് ഡേ സ്‌പെഷൽ ലൈവ് അവസാനിച്ചത് മല്ലിക സുകുമാരന്റെ ഒരു പാട്ടോടു കൂടിയാണ്. നിരവധി പേർ ഈ ലൈവ് വീഡിയോ കാണാൻ കൂടിയിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…