Categories: BollywoodNews

10 വർഷം മുൻപുള്ള ഫോട്ടോ പങ്ക് വെച്ച് മല്ലിക ഷെരാവത്; സിനിമ ഏതെന്ന് പറയാമോയെന്നും താരം..!

ബോളിവുഡ് ചലച്ചിത്രരംഗത്തെ ഒരു പ്രമുഖ നടിയും, മോഡലുമാണ് മല്ലിക ഷെരാവത്. ചലച്ചിത്ര വേദിയിലേക്കുള്ള മല്ലികയുടെ പ്രവേശനം 2003 ലെ ഖ്വായിഷ് എന്ന ചിത്രത്തിലൂടെയാണ്. പക്ഷേ ശ്രദ്ധേയമായ ഒരു ചിത്രം എന്നു പറയാവുന്നത് 2004 ൽ ഇറങ്ങിയ മർഡർ എന്ന ചിത്രമാണ്. ഹോളിവുഡ് ചിത്രമായ അൺ‌ഫെയ്ത്ഫുൾ എന്ന ചിത്രത്തിന്റെ കഥയെ അടിസ്ഥാനമാക്കിയുള്ള ഒരു ചിത്രമായിരുന്നു ഇത്. മികച്ച നടിക്കുള്ള സീ സിനി അവാർഡ് ഈ ചിത്രത്തിലെ അഭിനയത്തിന് മല്ലികക്ക് ലഭിച്ചു. ആ വർഷത്തെ ഒരു മികച്ച വിജയ ചിത്രമായിരുന്നു ഈ ചിത്രം. ജാക്കി ച്ചാൻ നായകനായ മിത്ത് എന്ന ചിത്രത്തിലും മല്ലിക അഭിനയിച്ചു. 2006 ലെ പ്യാർ കെ സൈഡ് ഇഫക്ട്സ് എന്ന ചിത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ഇതും മല്ലികയുടെ സിനിമ ജീവിതത്തിലെ ഒരു ശ്രദ്ധേയമായ ചിത്രമായിരുന്നു. തമിഴിൽ മല്ലിക ഈയിടെ കമലഹാസൻ നായകനായ ദശാവതാരം എന്ന ചിത്രത്തിൽ അഭിനയിച്ചു. മല്ലികയെ ഏഷ്യയിലെ 100 സുന്ദരികളിൽ ഒന്നായി ഹോങ്കോം‌ഗിലെ ഒരു ഫാഷൻ മാഗസിൻ തിരഞ്ഞെടുത്തിട്ടുണ്ട്.

തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നടി പങ്ക് വെച്ച ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്. പത്ത് വർഷം മുൻപ് 2008ൽ പുറത്തിറങ്ങിയ ‘മാൻ ഗയേ മുഗൾ ഇ അസം’ എന്ന സിനിമയിലെ ചിത്രമാണ് മല്ലിക പങ്ക് വെച്ചിരിക്കുന്നത്. ചിത്രമേതെന്ന് കണ്ടു പിടിക്കാമോ എന്ന ചോദ്യത്തോട് കൂടിയാണ് ബോളിവുഡ് സുന്ദരി ഫോട്ടോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago