ആരാധകരുടെ പ്രിയപ്പെട്ട താര കുടുംബങ്ങളില്‍ ഒന്നാണ് നടന്‍ സുകുമാരന്റെത്. ഒരു കുടുംബത്തില്‍ ഉള്ള എല്ലാവരും സിനിമയില്‍ ഉള്‍പ്പെട്ടിരിക്കുന്നതും പ്രശസ്തിയിലാകുന്നതും അപൂര്‍വ്വമായ കാര്യമാണ്. അതുപോലൊരു കുടുംബമാണ് സുകുമാരന്റെത്. അച്ഛനെ പോലെ തന്നെ ഒരുപാട് പേര്‍ ഇഷ്ടപ്പെടുന്ന താരമായി മാറുകയാണ് എല്ലാവരും.
നന്ദനം എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഊമപ്പെണ്ണിന് ഉരിയാട പയ്യന്‍ എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രം തെരഞ്ഞെടുത്ത് ഇന്ദ്രജിത്തും അരങ്ങേറ്റം കുറിച്ചു. ഇരുവരുടെയും സ്വഭാവങ്ങള്‍ തമ്മില്‍ വലിയ അന്തരമുണ്ട് എന്നാണ് അമ്മ മല്ലിക ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. രണ്ടുപേരും ചെയ്യുന്ന കഥാപാത്രങ്ങള്‍ തന്നെ ശ്രദ്ധിച്ചാല്‍ മതി എന്നും മല്ലിക പറയുന്നു.
ഇന്ദ്രജിത്തിന് തന്റെ സ്വഭാവം ആണെന്നും മറ്റുള്ളവര്‍ എന്തെങ്കിലും അസംബന്ധം പറയുകയാണെങ്കില്‍ തന്നെ അത് അവനോട് നേരിട്ട് പറയാതെ ശരിയാണോ തെറ്റാണോ എന്ന് തീരുമാനിക്കില്ലെന്നും മല്ലിക പറയുന്നു. പക്ഷെ പൃഥ്വി അങ്ങനെയല്ല പെട്ടെന്ന് ഒരു കാര്യത്തെ വിശ്വസിക്കില്ലെന്നും അങ്ങനെയല്ല വെട്ടൊന്ന് മുറി രണ്ട് എന്ന സ്വഭാവക്കാരനാണ്, മുഖത്തുനോക്കി പ്രശംസിക്കുന്നത് മനസ്സിലാവുകയും ചെയ്യും എന്ന് മല്ലിക പറയുന്നു.പക്ഷേ ആ നയം സിനിമയില്‍ വലിയ ഗുണം ചെയ്യാറില്ല. കുറെ അടുത്ത് കഴിയുമ്പോള്‍ പലരും തോളില്‍ കയറിയിരിക്കുന്ന അവസ്ഥയാകും ചിലരുടെ പക്കല്‍ നിന്നും ലഭിക്കുന്നത്. സ്വന്തം തീരുമാനങ്ങള്‍ക്ക് ആരെയും ബുദ്ധിമുട്ടിക്കുന്നത് ഇഷ്ടമല്ല എന്ന് പൃഥ്വി പറയുമെന്നും മല്ലിക കൂട്ടിചേര്‍ത്തു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…