Categories: Malayalam

വെള്ളപ്പൊക്കത്തിൽ വീണ്ടും കുടുങ്ങി മല്ലികാ സുകുമാരൻ; രക്ഷിച്ചത് ഫയർഫോഴ്സെത്തി

ഇന്നലെ അർദ്ധരാത്രി തോരാതെ മഴ പെയ്തതിനെ തുടർന്ന് തിരുവനന്തപുരത്ത് നിരവധി പ്രദേശങ്ങളിൽ വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളിൽ ഉള്ള നാനൂറിലേറെ വീടുകളിലാണ് വെള്ളം കയറിയത്. മഴയ്ക്കൊപ്പം മുന്നറിയിപ്പില്ലാതെ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ കൂടി തുറന്നതോടെയാണ് ജനങ്ങൾ ദുരിതക്കയത്തിലായത്. ഇന്നലെ ഉച്ചവരെ ഗതാഗത തടസ്സവും ഉണ്ടായിരുന്നു. കരമനയാറും കിള്ളിയാറും കരകവിഞ്ഞതോടെ തീരം മുങ്ങി. കുണ്ടമൺ കടവ് മുതൽ ഗൗരീശ പട്ടം വരെയുള്ള വീടുകളിൽ വെള്ളം കയറി. പിന്നീട് ഫയർഫോഴ്സ് എത്തിയാണ് 13 പേരെ രക്ഷിച്ചത്.

കരമനയാർ കരകവിഞ്ഞതോടെ മല്ലിക സുകുമാരന്റെ വീട്ടിലും വെള്ളം കയറി. കഴിഞ്ഞവർഷവും താരത്തിന്റെ വീട്ടിൽ വെള്ളം കയറിയിരുന്നു. ഇത്തവണയും ഫയർഫോഴ്സ് എത്തിയാണ് മള്ളിക സുകുമാരനെ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റിയത്. റവന്യൂമന്ത്രിയുടെ വീട്ടിലുൾപ്പടെ നഗരത്തിൽ വെള്ളം കയറി. ദുരിതം തീവ്രമാകാൻ കാരണം ജില്ലാ ഭരണകൂടത്തിന്റെ അനാസ്ഥയാണെന്ന ആരോപണം ശക്തമായിട്ടുണ്ട്.

ഇതിനിടെ മാസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഇന്നലെ രാവിലെ പൃഥ്വിരാജ് കൊച്ചിയിൽ വിമാനം ഇറങ്ങി. 58 അംഗ സംഘം ഡൽഹി വഴിയുള്ള പ്രത്യേക എയർ ഇന്ത്യയുടെ വിമാനത്തിൽ ആണ് കൊച്ചി നെടുമ്പാശ്ശേരിയിൽ വിമനമിറങ്ങിയത്. ഇന്നലെ മുതൽ 14 ദിവസം അണിയറ പ്രവർത്തകർ ക്വറന്റൈനിൽ ആയിരിക്കും.
ഫോർട്ട് കൊച്ചിയിൽ ആണ് പ്രിത്വിരാജിനായി ക്വറന്റൈൻ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. വിമാനത്താവളത്തിൽ നിന്ന് സ്വയം കാറോടിച്ചാണ് പൃഥ്വിരാജ് ക്വറന്റൈനിലേക്ക് പോയത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 months ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 months ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago