Categories: Malayalam

ഇന്ദ്രജിത്തും പ്രിത്വിരാജും അദ്ദേഹത്തിൽ നിന്ന് ഇനിയുമേറെ പഠിക്കാനുണ്ട്; സുകുമാരന്റെ ഓർമ്മ ദിവസം മനസ്സ് തുറന്ന് മല്ലികാ സുകുമാരൻ

മലയാളികളുടെ പ്രിയ നടൻ സുകുമാരന്റെ ഓർമ്മ ദിവസമായിരുന്ന ഇന്ന് അദ്ദേഹത്തെക്കുറിച്ച് ഉള്ള ഓർമ്മകൾ പങ്കു വയ്ക്കുകയാണ് മല്ലികാ സുകുമാരൻ. സുകുമാരൻ ഭർത്താവ് മാത്രമായിരുന്നില്ല എന്നും അദ്ദേഹത്തിൽ നിന്നും ആണ് തന്റെ ജീവിതം ആരംഭിക്കുന്നത് എന്നും തന്നിലുള്ള നന്മയും സാമർത്ഥ്യവും ആരംഭിക്കുന്നതും അദ്ദേഹത്തിൽ നിന്നാണ് എന്നും മല്ലിക പറയുന്നു.

മല്ലികയുടെ വാക്കുകള്‍ ഇങ്ങനെ;

‘എത്രത്തോളം കുടുംബത്തെ ചേര്‍ത്ത് നിര്‍ത്താന്‍ സാധിക്കാമോ, അത്രയും അദ്ദേഹം കുടുംബത്തിനായി ചെയ്തിട്ടുണ്ട്. മറ്റാര്‍ക്കെങ്കിലും ഇത്രകണ്ട് കുടുംബത്തെ സ്‌നേഹിക്കാന്‍ സാധിക്കുമോ എന്നറിയില്ല. മക്കളൊക്കെ ഇനിയും അദ്ദേഹത്തില്‍ നിന്ന് പഠിക്കാനുണ്ട്.

മുകുമാരന്‍ മരിക്കുമ്പോള്‍ പൃഥ്വിരാജ് ഒമ്പതാം ക്ലാസിലും ഇന്ദ്രജിത്ത് 12-ാം ക്ലാസിലും ആയിരുന്നു. തമിഴ്‌നാട്ടിലെ ഒരു കോളേജില്‍ ഇന്ദ്രജിത്തിനെ ചേര്‍ത്ത ശേഷമാണ് സുകുമാരന്‍ മരിക്കുന്നത്. സുകുമാരന്റെ വിയോഗത്തോടെ ജീവിതമേ അനസാനിച്ചുവെന്നാണ് കരുതിയിരുന്നത്. നമ്മുടെ ഒരു വലിയ ശക്തി ചോര്‍ന്നുപോയത് പോലെയായിരുന്നു.

എവിടെ കൊണ്ടിട്ടാലും ഇവമ്മാര് നാല് കാലേല്‍ എഴുനേറ്റ് വരണം. മക്കള്‍ സിനിമയില്‍ വരാന്‍ സാധ്യതയുണ്ട്. വന്നോട്ടെ പക്ഷേ സാമാന്യ വിദ്യാഭ്യാസം കഴിഞ്ഞതിന് ശേഷം മാത്രമേ ഇവരെ സിനിമയില്‍ വരാന്‍ പാടുള്ളു’ ഇക്കാര്യം സുകുമാരന് നിര്‍ബന്ധമുണ്ടായിരുന്നു. ജീവിതത്തില്‍ തളര്‍ന്ന് പോകരുതെന്ന് എപ്പോഴും മനസിലുണ്ടായിരുന്നു. അദ്ദേഹം നല്‍കിയ പാഠങ്ങളിലൂടെയാണ് സുകുമാരന്‍ സമ്മാനിച്ച വിടവിന് ശേഷവും സ്വയം കരുത്താര്‍ജിച്ച് തങ്ങള്‍ ഇതുവരെയെത്തി.’

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago