Categories: Uncategorized

‘എന്താ ഞാന്‍ പൈസയും ടാക്‌സും കൊടുത്തു വാങ്ങിച്ചിട്ട് മോഡിഫിക്കേഷന്‍ ചെയ്യാന്‍ എനിക്ക് അവകാശമില്ലേ’; ചര്‍ച്ചയായി മല്ലു ട്രാവലറുടെ പഴയ വീഡിയോ

മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുന്ന വ്‌ളോഗറായ ഷാക്കിര്‍ സുബ്ഹാന്റെ പഴയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. തന്നെ ഗതാഗത മന്ത്രിയാക്കിയാല്‍ വണ്ടി ഏതു തരത്തിലും മോഡിഫിക്കേഷന്‍ നടത്താന്‍ അനുമതി നല്‍കാമെന്ന് മല്ലു ട്രാവലര്‍ എന്ന പേരില്‍ പ്രശസ്തനായ ഈ വ്‌ളോഗര്‍ പറയുന്നുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ഫേസ്ബുക്ക് ലൈവിലായി നടത്തിയ വീഡിയോ ആണ് പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായത്. വിവിധ രാജ്യങ്ങളിലായി യാത്ര നടത്തിയ തന്റെ ആമിന എന്ന ബൈക്ക് വീട്ടിലേക്ക് കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ടുള്ള വീഡിയോയിലാണ് ഷാക്കിര്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത്.

താന്‍ പൈസ കൊടുത്തു വാങ്ങിയ തന്റെ വണ്ടി മോഡിഫിക്കേഷന്‍ നടത്താന്‍ തനിക്ക് അവകാശമുണ്ടെന്നും എറണാകുളത്ത് നിന്നും കൊണ്ടു വരുന്ന വഴി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെങ്ങാനും ബൈക്ക് കസ്റ്റഡിയിലെടുത്താല്‍ അവരാകും കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും നാണം കെടുന്നവരെന്നും ഷാക്കിര്‍ വീഡിയോയില്‍ വെല്ലുവിളിക്കുന്നുണ്ട്. തന്നെ ഗതാഗത മന്ത്രിയാക്കിയാല്‍ ഏതു നിറത്തിലും നിറമില്ലാതെയും ബംപര്‍ വെച്ചോ അല്ലാതെയോ കസ്റ്റമൈസ് ചെയ്യാനുള്ള അനുമതി താന്‍ നല്‍കുമെന്നും ഷാക്കിര്‍ പറയുന്നുണ്ട്.

മല്ലു ട്രാവലറുടെ വീഡിയോയില്‍  നിന്നും:

വണ്ടി ഞാന്‍ മോഡിഫിക്കേഷന്‍ ചെയ്യും, ഞാന്‍ ചെയ്യും. എന്താ ഞാന്‍ പൈസ കൊടുത്ത് വാങ്ങിച്ചിട്ട് ടാക്‌സും കൊടുത്തും വാങ്ങിച്ചിട്ട് മോഡിഫിക്കേഷന്‍ ചെയ്യാന്‍ എനിക്ക് അവകാശമില്ലേ. പോയി പണി നോക്കാന്‍ പറയ്. നാട്ടില് വന്നിട്ട് പച്ചക്ക് ഞാന്‍ ചെയ്യും. ബാക്കി വരുന്നടത്ത് വെച്ച് കാണാം. ആമിന(ബൈക്ക്) എറണാകുളത്തിന്ന് എടുത്ത് വരുമ്പോ പൊക്കുന്ന എം.വി.ഡിയാകും കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും നാണംക്കെടുന്നവന്‍. ഞാനാ വണ്ടി എറണാകുളത്തിന്ന് ഓട്ടീട്ട് തന്നെ വരും. ആ വണ്ടിയുടെ എഴുപത് ശതമാനത്തോളം മോഡിഫിക്കേഷനാണ്. കസ്റ്റമൈസിഡ് മോഡിഫിക്കേഷന്‍. അഞ്ചു രാജ്യങ്ങളില്‍ ഓടീട്ട് പിടിച്ചിട്ടില്ല. എന്നിട്ട് കേരളത്തിലെത്തീട്ട് പിടിച്ച് കഴിഞ്ഞാല് പിന്നെ അയ്‌ന് ഞാനെന്താ പറയണ്ടത്. സേഫ്റ്റിയാണെങ്കില്‍ ഇത്രയും രാജ്യങ്ങളില്‍ ഓടിയിട്ട് എനിക്ക് യാതൊരു പ്രശ്‌നവും ഉണ്ടായിട്ടില്ല. ഇത്രേം ടെറൈനിലും ക്ലൈമറ്റിലും ഓടീട്ട് എനിക്ക് ഒരു സേഫ്റ്റി പ്രശ്‌നങ്ങളുമുണ്ടായിട്ടില്ല. നമ്മളത് കസ്റ്റമൈസ് ചെയ്യുന്നത് More comfort more safetyക്ക് വേണ്ടിയാണ്. എന്നിട്ട് ആ വണ്ടി എന്തെങ്കിലും മോഡിഫിക്കേഷന്‍ എന്നും പറഞ്ഞ് എം.വി.ഡി കൈക്കാണിച്ച് പിടിച്ചു ഫൈനിട്ട് കഴിഞ്ഞാല് പിന്നെ തീര്‍ന്നു അതോടെ.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

4 days ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

4 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

4 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

4 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago