വർഷങ്ങളോളം ദുബായ് മുഹൈസിനയിലെ ഒരു കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തയാളാണ് ഷാകിർ. സെയിൽസ്മാനായതു കൊണ്ടു തന്നെ രാജ്യത്തിന്റെ മുക്കും മൂലയും സഞ്ചരിച്ചു. എന്നാൽ അപ്പോഴും കാണാത്ത നാടുകൾ തന്നെ മാടി വിളിക്കുന്നതായി തോന്നിയിരുന്നു. ഇൗ സമ്മർദം കൂടിയതോടെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. എന്നാൽ, എവിടെ നിന്നാണ് തുടങ്ങേണ്ടതെന്നറിയാതെ ഒട്ടേറെ നാളുകൾ പ്രതിസന്ധിയിലായി. സ്വകാര്യ പ്രശ്നങ്ങൾ കൂടിയായപ്പോൾ മനസ് ഉഴറി. ആശ്വാസമായത് യാത്രകളായിരുന്നു. അങ്ങനെയാണ് ഷാകിർ മലയാളികളുടെ പ്രിയങ്കരനായ മല്ലു ട്രാവലറായത്.
എട്ട് ഭാഷകൾ സംസാരിക്കാനറിയാവുന്ന ഷാകിർ 24 വിദേശ രാജ്യങ്ങളും ഇന്ത്യയിലെ 24 സംസ്ഥാനങ്ങളും ഇതിനകം സന്ദർശിച്ചു. ഈ യാത്രകളുടെ വിഡിയോ യൂ ട്യൂബിലിട്ടപ്പോൾ ലക്ഷങ്ങളാണ് കണ്ടത്. ദുബായിൽ സ്കൈ ഡൈവ് അടക്കമുള്ള സാഹസങ്ങളിലേർപ്പെട്ടു. വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു. 018ൽ നേപ്പാളിലേയ്ക്ക് നടത്തിയ യാത്ര കൈയ്യിൽ പണമൊന്നും ഇല്ലാതായിരുന്നു. അന്ന് 12 ദിവസം 5000ത്തോളം കിലോമീറ്ററുകൾ സഞ്ചരിച്ചു. വഴിയരികിൽ താമസിച്ചും മറ്റുമുള്ള യാത്ര ജീവിതവീക്ഷണത്തെ മാറ്റിമറിച്ചതായി ഷാകിർ പറയുന്നു.
കൂടുതൽ സാഹസികമായ യാത്രയായിരിക്കണം അടുത്തതെന്ന് തീരുമാനിച്ചതിനെ തുടർന്നാണ് ട്രക്ക്, പബ്ലിക് ബസുകളിലൂടെ യാത്ര ആരംഭിച്ചത്. 65 ദിവസം കൊണ്ട്, ഭൂട്ടാൻ, മ്യാന്മർ, തായ്‌ലൻഡ്, ലാവോസ്, വിയറ്റ് നാം, കംബോഡിയ, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങൾ സന്ദർശിച്ചു. കെനിയ, ടാൻസാനിയ, ഉഗാണ്ട, റുവാണ്ട, സിൻസിബർ തുടങ്ങിയ സ്ഥലങ്ങൾ 56 ദിവസം കൊണ്ട് പിന്നിട്ടു. ഇപ്പോൾ യൂറോപ്പ് പര്യടനത്തിലാണ് മല്ലു ട്രാവലർ.
ഇപ്പോഴിതാ ദുൽഖർ സൽമാൻ ചിത്രം കുറുപ്പിന്റെ പ്രൊമോഷന് വേണ്ടി സ്റ്റിക്കർ പതിപ്പിച്ച കാർ നാട് മുഴുവൻ ചുറ്റിക്കറങ്ങിയിട്ടും എംവിഡി കേസ് എടുക്കാത്തതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് മല്ലു ട്രാവലർ. ‘അപ്പനു അടുപ്പിലും ആവാം, ഈ കാണുന്ന വണ്ടി ലീഗൽ ആണൊ ?? സ്റ്റിക്കർ ഒട്ടിച്ചു എന്ന കാരണം കൊണ്ട് , ഒരു വണ്ടി പൊക്കി തുരുമ്പെടുക്കാൻ തുടങ്ങി, അപ്പൊ ഇതൊ ?? സിനിമാ പ്രൊമൊഷനു വേണ്ടി വണ്ടി മുഴുവൻ സ്റ്റിക്കർ ഒട്ടിച്ച് നാട് മുഴുവൻ കറങ്ങുക. അപ്പൊ എന്താ MVD കേസ് എടുക്കാത്തെ? നിയമ പ്രകാരം പ്രൈവറ്റ് വാഹങ്ങളിൽ ഇപ്രകാരം മുൻകൂട്ടി അനുവദം വാങ്ങിയിട്ടൊ ഫീസ് അടച്ചൊ സ്റ്റിക്കർ ചെയ്യാൻ അനുവാദം ഇല്ലാ, എന്നാൽ ടാക്സി വാഹനങ്ങളിൽ അനുവാദം ഉണ്ട്. 100 % ഇത് നിയമ വിരുദ്ധമാണ്. ഇങ്ങനെ പണം അടച്ചു സ്റ്റിക്കർ ചെയ്യൻ അനുവാദം ഉണ്ടെങ്കിൽ ആ നിയമം ഞങ്ങൾക്കും കൂടി ബാധകമാക്കണം. സിനിമ അടിപൊളി, DQ നമ്മുടെ മുത്തുമാണ്. പക്ഷെ നിയമം എല്ലാവർക്കും ബാധകം തന്നെ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…