Categories: Malayalam

കാത്തിരിപ്പുകൾക്ക് വിരാമം ! മാമാങ്കം ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈ ആഴ്ച്ച പുറത്തിറങ്ങുന്നു

മലയാളസിനിമ ആവേശപൂർവ്വം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രം ആണ് മാമാങ്കം. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം ഏറെ വിവാദങ്ങളിലൂടെ കടന്നുപോയെങ്കിലും ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. ജോസഫ് എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ശേഷം എം പത്മകുമാർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തെക്കുറിച്ച് ഏറെ ആവേശകരമായ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈ ആഴ്ചതന്നെ പുറത്തിറങ്ങുമെന്ന വാർത്തയാണ് ഇപ്പോൾ ലഭിക്കുന്നത് .ഇതിൻറെ ഔദ്യോഗികമായ ഒരു അറിയിപ്പ് ഉടൻതന്നെ അണിയറപ്രവർത്തകർ പുറത്തുവിടും. മമ്മൂട്ടി ആരാധകർ നാളുകളായി കാത്തിരിക്കുന്ന ഈ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് മലയാള സിനിമ പ്രേമികളും മമ്മൂട്ടി ആരാധകരും. ഇതിനിടെ ചിത്രത്തിന്റെ അവസാനഘട്ട ഷൂട്ടിങ് ഇപ്പോൾ പുരോഗമിക്കുകയാണ്.

നെട്ടൂരിൽ 18 ഏക്കർ നീളുന്ന വമ്പൻ സെറ്റ് യുദ്ധ രംഗങ്ങൾ ഷൂട്ട് ചെയ്യാൻ ഉപയോഗിച്ചിരുന്നു. 10 ടൺ സ്റ്റീൽ,2000 ക്യൂബിക് മീറ്റർ തടി എന്നിവ പഴയ മാമാങ്കം കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന സെറ്റിംഗ് വേണ്ടി ഉപയോഗിച്ചിട്ടുണ്ട്. ഒരുപക്ഷേ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ സെറ്റുകളിൽ ഒന്നായിരിക്കും ഇത്. കണ്ണൂർ,ഒറ്റപ്പാലം, എറണാകുളം, വാഗമൺ എന്നീ ലൊക്കേഷനുകളിലായി നാല് ഷെഡ്യൂളുകൾ ആണ് ഇതുവരെ പൂർത്തിയായത്.  ദങ്കൽ, ബജ്റംഗി ഭായ്ജാൻ,കൃഷ് 3 എന്നീ ചിത്രങ്ങളുടെ ആക്ഷൻരംഗങ്ങൾ ഒരുക്കിയ ശ്യാം കൗശലാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ഉണ്ണിമുകുന്ദൻ,അനുസിത്താര തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ചിത്രത്തിൽ മമ്മൂട്ടി 4 ഗെറ്റപ്പുകളിലാണ് പ്രത്യക്ഷപ്പെടുക. മലയാള പ്രേക്ഷകർക്കും മമ്മൂട്ടി ആരാധകർക്കും ആഘോഷിക്കാൻ പാകത്തിനുള്ള ഒരു ചിത്രം തന്നെയായിരിക്കും മാമാങ്കം എന്നത് ഉറപ്പ്.

webadmin

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 week ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

4 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago