മലയാളത്തിന്റെ മെഗസ്റ്റാര്‍ ദേവനന്ദയ്ക്കായി കുറിച്ച വരികള്‍ ശ്രദ്ദേയമാകുന്നു. സോഷ്യല്‍മീഡിയയിലൂടെ അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചെങ്കിലും 2020 ഫെബ്രുവരി 29 എന്ന സ്‌പെഷ്യല്‍ ദിനത്തില്‍ അദ്ദേഹം ഒരുവട്ടം കൂടി ആ കുഞ്ഞിനെ ഓര്‍ത്തെടുക്കുകയാണ്.
അദ്ദേഹത്തിന്റെ വരികള്‍: മനസിലാകെ നിറയുന്നത് ദേവനന്ദയാണ്. അവളുടെ പുഞ്ചിരിക്കുന്ന മുഖം മറക്കാന്‍ കഴിയില്ല. ആ അച്ഛനമ്മമാനരെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്നു. നാലു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന എക്‌സ്ട്രാ ദിവസമാണ് ഫെബ്രുവരി 29. ഈ വര്‍ഷത്തിലെ ഫെബ്രുവരി 29 മറ്റുള്ളവര്‍ക്ക് സന്തോഷവും ആശംസകള്‍ നല്‍കാന്‍ നമുക്ക് ഉപകാരപ്രദമാക്കാം. ഒരു പുഞ്ചിരി ഒരു സമ്മാനം ഒരു ആലിംഗനം ഒരു കാരുണ്യ പ്രവര്‍ത്തി അങ്ങനെ എന്തും ആകാം അത്. ദേവനന്ദയ്ക്കുള്ള ഏറ്റവും ഉചിതമായ ആദരാഞ്ജലി ആയി ഈ നന്മ ദിനത്തെ കാണാമെന്ന് മമ്മൂട്ടി കുറിച്ചു. മലയാള മനോരമയിലെ ഇന്ന് 2020 ഫെബ്രുവരി 29 എക്‌സ്ട്രാ ഡേ എന്ന കോളത്തിലാണ് മമ്മൂട്ടി ദേവനന്ദയ്ക്കായി ഈ കുറിപ്പ് എഴുതിയത്.
കേരളക്കരയെ മുഴുവന്‍ കണ്ണീരിലാഴ്ത്തി ആയിരുന്നു ദേവനന്ദ മടങ്ങിയത്. കഴിഞ്ഞദിവസമാണ് കൊല്ലത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ പെട്ടെന്ന് കാണാതായത്. 24 മണിക്കൂറിനുള്ളിലെ തിരച്ചിലിനൊടുവില്‍ കുഞ്ഞിന്റെ മൃതദേഹം വീടിനടുത്തുള്ള ആറില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തു. പക്ഷേ മരണത്തിലെ ദുരൂഹത ഇപ്പോഴും മറയാത്തതിനാല്‍ അന്വേഷണങ്ങള്‍ ശക്തമാക്കുകയാണ്. മലയാള സിനിമയിലെ നിരവധി സെലിബ്രിറ്റികള്‍ ആയിരുന്നു ദേവനന്ദയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…