മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ബ്രഹ്മാണ്ഡചിത്രം മാമാങ്കം ക്രിസ്മസ് റിലീസ് ആയി ഡിസംബർ 12 ന് തീയേറ്ററുകളിലെത്തും. 55 കോടിയോളം മുതൽമുടക്കിൽ എം പദ്മകുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളി ആണ് ചിത്രം നിർമ്മിക്കുന്നത്. ശങ്കർ രാമകൃഷ്ണൻ തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, മാസ്റ്റർ അച്യുതൻ, പ്രാചി ടെഹ്‌ലൻ എന്നിവരും നിർണ്ണായകമായ വേഷങ്ങളിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തിലെ നായകൻ താൻ അല്ലെന്നും താനീ ചിത്രത്തിൽ ഒരു സഹതാരമാണ് എന്നും ചന്തുണ്ണി എന്ന കഥാപാത്രം ആയി എത്തുന്ന മാസ്റ്റർ അച്യുതൻ ആണ് ഈ ചിത്രത്തിലെ നായകൻ എന്നുമുള്ള വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് മെഗാ സ്റ്റാർ മമ്മൂട്ടി.
നമ്മൾ സാധാരണയായി വിജയശ്രീലാളിതരാവുന്ന, ശത്രുക്കളെ കൊന്നൊടുക്കുന്ന നായകന്മാരെ അല്ലെങ്കിൽ അത്തരത്തിൽ ഉള്ള കഥകൾ ആണ് കാണാറ് എങ്കിൽ ഒരിക്കലും ജയിക്കാൻ സാധ്യത ഇല്ലാത്ത യുദ്ധത്തിന് ഇറങ്ങുന്ന അതിധീരന്മാരായ നായകന്മാരാണ് മാമാങ്കത്തിൽ ഉള്ളത് എന്നും താരം പറയുന്നു. സ്വന്തം നാടിന്റെ, സ്വന്തം കുടുംബത്തിന്റെ സ്വന്തം ബന്ധു ജനങ്ങളുടെ ജീവന് വില പറഞ്ഞവരോട് പ്രതികാരം ചെയ്യാൻ പോകുന്ന ധീരന്മാരുടെ കഥയാണ് മാമാങ്കം പറയുന്നത്. അച്യുതൻ എന്ന് പറയുന്ന ഈ ചെറിയ കുട്ടിയാണ് ഈ സിനിമയിലെ യഥാർത്ഥ നായകൻ എന്നും ഈ കഥാപാത്രത്തിലൂടെ ആണ് ഈ സിനിമയുടെ കഥ നീങ്ങുന്നത് എന്നും ഈ കഥാപാത്രത്തിന് വേണ്ടിയാണു ഈ കഥ തന്നെ എന്നും താനുൾപ്പെടെ ഉള്ള നടീനടന്മാരുടെ എല്ലാം കഥാപാത്രങ്ങൾ അച്യുതൻ അവതരിപ്പിക്കുന്ന ചന്തുണ്ണി എന്ന കഥാപാത്രത്തിന്റെ സപ്പോർട്ടിങ് കാരക്ടേഴ്‌സ് മാത്രം ആണെന്നും മമ്മൂട്ടി പറഞ്ഞു
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…