അറുപത്തിയേഴാം വയസ്സിലും അഭിനയജീവിതത്തിൽ മികച്ചു നിൽക്കുന്ന ഒരു താരമാണ് മമ്മൂട്ടി. ഈ വിജയത്തിന് കാരണം അദ്ദേഹത്തിന് തൊഴിലിനോടുള്ള ആത്മാർത്ഥതയും ആത്മസമർപ്പണവുമാണ്. മലയാളികളുടെ അഭിമാനം ആണ് ഈ താരം. ഏതു കഥാപാത്രത്തെയും വളരെ എഫ്‌ഫോർട് എടുത്തുകൊണ്ട് ചെയ്യുന്ന അദ്ദേഹം സിനിമയോടുള്ള തന്റെ ആർത്തി മൂലമാണ് അത് എന്ന് പറയുകയുണ്ടായി. ദേശിയ മാധ്യമമായ ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തിൽ താന്‍ ഇപ്പോഴും വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു നടനാണെന്നും താരപദവി തന്നിൽ അടിച്ചേൽപ്പിച്ച ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
“ഒരു നടനായി നിലനിക്കുന്നതിനേക്കാൾ വ്യത്യസ്തമാണ് ഒരു വ്യക്തിയായി നില നില്കുന്നത്. അത് നമ്മളുടെ വ്യക്തിത്വവും കഥാപാത്രത്തിന്റെ വ്യക്തിത്വവും തമ്മിലുള്ള കലഹമാണ്. നമ്മളുടെ വ്യകതിത്വം മറികടന്നു ചിലപ്പോൾ ഒരു കഥാപാത്രമാകുന്നതിൽ പരാജയപെട്ടുപോകും , അതെനിക്കും സംഭവിക്കാറുണ്ട്.” മമ്മൂട്ടി പറഞ്ഞു. തെറ്റുകൾ കണ്ടെത്തി അത് പരിഹരിച്ച് മുന്നോട്ടു പോകുമ്പോൾ ഒരു നല്ല നടൻ ആകുമെന്നും തനിക്ക് പരാജയങ്ങൾ സംഭവിക്കാറുണ്ട് എന്നും മമ്മൂട്ടി തുറന്നുപറഞ്ഞു
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…