ടർബോ: മധുരരാജയ്ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും വീണ്ടും, ആദ്യചിത്രം പോലെ വെല്ലുവിളി നിറഞ്ഞതെന്ന് വൈശാഖ്, നിർമിക്കുന്നത് മമ്മൂട്ടി കമ്പനി

മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയും സംവിധായകൻ വൈശാഖും വീണ്ടും ഒന്നിക്കുന്നു. ടർബോ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വിജയദശമി ദിനത്തിൽ ആരംഭിച്ചു. വിജയദശമി ദിനത്തിൽ ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് വൈശാഖ് ഇക്കാര്യം അറിയിച്ചത്. മധുരരാജയ്ക്കു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. മമ്മൂട്ടി കമ്പനി അഞ്ചാമതായി നിർമിക്കുന്ന ചിത്രം കൂടിയാണ് ടർബോ.

സോഷ്യൽ മീഡിയയിൽ ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ചു കൊണ്ട് കുറിച്ച കുറിപ്പിൽ അടുത്ത 100 ദിവസം തനിക്ക് അൽപം വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് വൈശാഖ് വ്യക്തമാക്കി. വളരെ രസകരമായിട്ട് ആയിരുന്നു വൈശാഖിന്റെ കുറിപ്പ്. ‘അടുത്ത 100 ദിവസങ്ങൾ വെല്ലുവിളി നിറഞ്ഞതാണ്. എന്റെ ആദ്യസിനിമ പോലെ തോന്നുന്നു. ഷൂട്ടിംഗ് ഇന്ന് ആരംഭിക്കുകയാണ്. എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും വേണം. ഈ സിനിമ യാഥാർത്ഥ്യമാക്കിയതിന് പ്രിയ ഷമീർ മുഹമ്മദിന് നന്ദി അറിയിക്കുകയാണ്. പ്രിയപ്പെട്ട നിങ്ങൾ നൽകുന്ന പിന്തുണയും കരുത്തും അഭിനന്ദനാർഹമാണ്. മനോഹരമായ തിരക്കഥ ഒരുക്കിയ മിഥുൻ മാനുവൽ തോമസിന് നന്ദി അറിയിക്കുന്നു. എല്ലാറ്റിനുമുപരി ഒരിക്കൽ കൂടി എന്നെ വിശ്വസിച്ച പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് ഒരായിരം നന്ദി. ഇക്കാലമത്രയും എന്നോടൊപ്പം നിന്ന എല്ലാവരോടുമുള്ള നന്ദിയോടെ ഈ ടൈറ്റിൽ പോസ്റ്റർ സമർപ്പിക്കുന്നു’ – ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ചു കൊണ്ട് വൈശാഖ് കുറിച്ചു.

ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജസ്റ്റിൻ വർഗീസ് ആണ്. വിഷ്ണു ശർമ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നു. 2021ല്‍ സ്ഥാപിതമായ മമ്മൂട്ടിയുടെ പ്രൊഡക്ഷൻ ഹൗസ് ആയ മമ്മൂട്ടി കമ്പനി റോഷാക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ്, റിലീസാകാനിരിക്കുന്ന കാതല്‍ എന്നീ ചിത്രങ്ങളാണ് ഇതുവരെ നിർമിച്ചത്. മമ്മൂട്ടി കമ്പനി അഞ്ചാമതായി നിർമിക്കുന്ന ചിത്രമാണ് ടർബോ.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

5 days ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

4 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

4 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

4 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago