Mammootty as Hero in Shyamaprasad's Aalohari Anandam
2013ൽ പുറത്തിറങ്ങിയ സാറാജോസഫിന്റെ നോവല്‍ ആളോഹരി ആനന്ദം സിനിമയാകുന്നു. ഹേയ് ജൂഡിന് ശേഷം സംവിധായകന്‍ ശ്യാമപ്രസാദ് ഒരുക്കുന്ന ചിത്രത്തില്‍ നായകനായി വേഷമിടുന്നത് മമ്മൂട്ടിയാണ്. സങ്കീര്‍ണ്ണമായ ആണ്‍- പെണ്‍ബന്ധങ്ങളെക്കുറിച്ചാണ് കഥ. ക്രിസ്്ത്യന്‍ ജീവിതപശ്ചാത്തലത്തിലുള്ള കഥയില്‍ വിവാഹിതനായ ഒരു സ്വവര്‍ഗ്ഗാനുരാഗിയും അവരുടെ ജീവിതവുമാണ് പരാമര്‍ശിക്കുന്നത്. അവരുടെ ജീവിതത്തില്‍ സമൂഹം നടത്തുന്ന ഇടപെടലുകളും സിനിമ ചര്‍ച്ചാവിഷയമാക്കും. ശ്യാമപ്രസാദിന്റെ മകനായ വിഷ്ണുവാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. പത്ത് വര്‍ഷം മുന്‍പ് ശ്യാമപ്രസാദും മമ്മൂട്ടിയും ഒന്നിച്ച ഒരേ കടല്‍ എന്ന ചിത്രത്തിന് മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം, മികച്ച സംഗീത സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം എന്നിവ ലഭിച്ചിരുന്നു. സിനിമയിലെ മറ്റ് താരങ്ങളെ തീരുമാനിച്ചിട്ടില്ല. ആളോഹരി ആനന്ദത്തിന്റെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…