കാതൽ സിനിമയിലെ തന്റെ ഭാഗങ്ങൾ പൂർത്തിയാക്കി മമ്മൂട്ടി, സഹപ്രവർത്തകർക്ക് ചില്ലി ചിക്കൻ വിളമ്പി താരം

പ്രിയതാരം മമ്മൂട്ടിക്ക് ഒപ്പം തെന്നിന്ത്യൻ സുന്ദരി ജ്യോതിക നായികയായി എത്തുന്ന ചിത്രമാണ് കാതൽ – ദ കോർ. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ തന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുകയാണ് മമ്മൂട്ടി. അദ്ദേഹം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. സഹപ്രവർത്തകർക്ക് ഭക്ഷണം വിളമ്പി കൊടുക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചാണ് മമ്മൂട്ടി ഇക്കാര്യം അറിയിച്ചത്. ചിത്രങ്ങൾക്ക് താഴെ കമന്റുമായി എത്തിയ ആരാധകർ സിനിമ വൻ വിജയമാകട്ടെ എന്ന് ആശംസിച്ചു.

പന്ത്രണ്ടു വര്ഷങ്ങൾക്ക് ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്നെന്ന പ്രത്യേകതയും ഉണ്ട്. മമ്മൂട്ടി ചിത്രത്തെയും മമ്മൂട്ടി കമ്പനിയെയും കാതലിന്റെ ഇതുവരെയുള്ള ഗംഭീര ഒരുക്കത്തെയും പ്രശംസിച്ചു സൂര്യ ട്വീറ്റ് ചെയ്തിരുന്നു. മലയാള സിനിമക്ക് പുതിയ കാഴ്ചാനുഭവം സമ്മാനിക്കുന്ന ചിത്രങ്ങൾ നിർമ്മിക്കുന്ന മമ്മൂട്ടി കമ്പനിയുടെ കാതൽ ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് തിയേറ്ററുകളിൽ എത്തിക്കുന്നത്.

കാതലിലെ മറ്റു പ്രധാന വേഷങ്ങളിൽ ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവർ അഭിനയിക്കുന്നു. മമ്മൂട്ടി കമ്പനി തിയേറ്ററിൽ റിലീസ് ചെയ്ത നിസ്സാം ബഷീർ സംവിധാനം നിർവഹിച്ച റോഷാക്കിന് ലോക വ്യാപകമായി പ്രേക്ഷകർ നൽകിയ അംഗീകാരത്തോടെ വിജയകുതിപ്പു തുടരുകയാണ്. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം നിർവഹിച്ച്‌ മമ്മൂട്ടി കമ്പനി നിർമ്മിച്ച നൻപകൻ നേരത്ത് മയക്കം ഐ എഫ് എഫ് കെയിലെ അന്താരാഷ്ട്ര സിനിമാ മത്സര വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തിരക്കഥ : ആദർഷ് സുകുമാരൻ, പോൾസൺ സ്‌കറിയ. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ : ജോർജ് സെബാസ്റ്റ്യൻ, ഡി ഓ പി : സാലു കെ തോമസ്, എഡിറ്റിങ് : ഫ്രാൻസിസ് ലൂയിസ്, സംഗീതം : മാത്യൂസ് പുളിക്കൻ, ആർട്ട് :ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ : ഡിക്സൺ പൊടുത്താസ്സ് , സൗണ്ട് ഡിസൈൻ : ടോണി ബാബു MPSE, ഗാനരചന : അലീന, വസ്ത്രലങ്കാരം : സമീറാ സനീഷ്, മേക്ക് അപ്പ് : അമൽ ചന്ദ്രൻ, കോ ഡയറക്ടർ : അഖിൽ ആനന്ദൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : മാർട്ടിൻ എൻ ജോസഫ്, കുഞ്ഞില മാസിലാമണി, സ്റ്റിൽസ് : ലെബിസൺ ഗോപി, ഡിസൈൻ : ആന്റണി സ്റ്റീഫൻ, പി ആർ ഓ : പ്രതീഷ് ശേഖർ.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago