“ഓപ്പറേഷൻ ചെയ്യാൻ കത്തിയെടുക്കുമ്പോൾ സ്വന്തം ജീവൻ എന്നെ ഏൽപ്പിച്ച് മയങ്ങുന്ന രോഗികളുടെ മേൽ കൈപ്പിഴ ഉണ്ടാകാതിരിക്കാൻ ഞാൻ പ്രാർത്ഥിക്കുന്ന എല്ലാ ദൈവങ്ങളേയും സാക്ഷി നിർത്തി ഞാൻ പറയുന്നു…എന്റെ ആനിയെ ഞാൻ കൊന്നിട്ടില്ല”
💖💖നിർണയം💖💖
മോഹൻലാൽ എന്ന നടന്റെ അനായാസ അഭിനയശൈലി കൊണ്ട് അന്നും ഇന്നും ഒരുപോലെ പ്രിയങ്കരമായൊരു സിനിമ..അവയവദാനത്തിന്റെ ഉള്ളുകള്ളികളെ കുറിച്ച് ജോസഫിനും മുൻപേ പരാമർശിച്ച മലയാളസിനിമ.മോഹൻലാൽ എന്ന നടനെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ അധികമാരും ചർച്ച ചെയ്യാത്ത Underated One ആണ് ഈ സിനിമയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.മമ്മൂട്ടി അഭിനയിക്കാനിരുന്ന ഈ സിനിമ തികച്ചും യാദൃച്ഛികമായിട്ടാണ് മോഹൻലാലിലേക്ക് എത്തുന്നത്.മമ്മൂട്ടി ചെയ്യാമെന്നേറ്റിട്ടും നിശ്ചയിച്ച തീയതിക്കുമപ്പുറം പ്രോജക്ട് നീണ്ട് പോയ സമയത്താണ് മോഹന്‍ലാലിനെ നായകനാക്കിയാലോ എന്ന് ചിന്ത സംവിധായകനിൽ ഉടലെടുക്കുന്നത്.അധികം വൈകാതെ അത് സംഭവിക്കുകയും ചെയ്തു.മോഹൻലാലിന്റെ ഭാര്യാസഹോദരനായ സുരേഷ് ബാലാജിയാണ് ഈ സിനിമ നിർമിച്ചത്.ആൻഡ്രൂ ഡേവിസ് സംവിധാനം ചെയ്ത് ഹാരിസൺ ഫോഡ് നായകനായ #ദി_ഫ്യുജിറ്റീവ് എന്ന ഹോളിവുഡ് സിനിമയുടെ കാസറ്റ് നല്‍കിയിട്ട് അതിന്റെ പ്രചോദനം ഉള്‍ക്കൊണ്ട് തിരക്കഥ എഴുതണം എന്നാണ് സംഗീത് ശിവന്‍ തിരക്കഥാകൃത്ത് ചെറിയാൻ കല്പകവാടിയോട് ആവശ്യപ്പെട്ടത്.ഫ്യുജിറ്റീവുമായി നേരിട്ട് സാദൃശ്യം നിര്‍ണയത്തിനില്ല.എങ്കിലും സാമ്യതയുള്ളത് രണ്ടാം പകുതിയിലാണ്.
മോഹൻലാലാണ് അഭിനയിക്കുന്നത് എന്ന് തീരുമാനിച്ചതോടെ ചിത്രത്തിന്റെ തിരക്കഥ ഏറെക്കുറെ മാറ്റി എഴുതി.ഹ്യൂമറും റൊമാൻസും സിനിമയിൽ കൂടുതൽ ഉൾപ്പെടുത്തി.നായികയായി അന്യഭാഷാസുന്ദരി ഹീര രാജഗോപാൽ വന്നു.ഹീരയുടെ ആദ്യ മലയാളസിനിമയായിരുന്നു അത്.ആ വർഷം തന്നെ ജയറാം,മമ്മൂട്ടി എന്നിവർ നായകന്മാരായ രണ്ട് മലയാളസിനിമകളിൽ കൂടി അവർ മുഖം കാണിച്ചു.ഹിന്ദിയിൽ നിന്ന് വന്ന ആനന്ദ് എന്ന വ്യക്തിയായിരുന്നു ചിത്രത്തിന് സംഗീതം പകർന്നത്.ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.
സിനിമയിലെ മറ്റൊരു നിർണായക കഥാപാത്രം ഒരു കാറാണ്.പല രംഗങ്ങളിലും കാർ വന്നിടിക്കുന്ന രംഗമുണ്ട്. അതിന് വ്യത്യസ്തമായ ഒരു കാർ വേണം.അതിനായി അണിയറപ്രവർത്തകർ പലയിടത്തും അലഞ്ഞു.അങ്ങനെയിരിക്കെ ഒരു ദിവസം സിനിമയുടെ നിർമാതാവായ സുരേഷ് ബാലാജിയുടെ വീട്ടിലേക്ക് സംവിധായകൻ പോയി.അവിടെ ചെന്നപ്പോൾ ഒരു പൊടി പിടിച്ച കാർ കണ്ടു.നോക്കുമ്പോൾ അണിയറപ്രവർത്തകർ തിരഞ്ഞു നടക്കുന്ന അതേ കാർ.ഉടനെതന്നെ മോഹൻലാൽ അത് സിനിമയിലേക്ക് എടുക്കാമെന്ന് പറഞ്ഞു.അവസാനം ആ കാറും സിനിമയിലെ ഒരു കഥാപാത്രമായി മാറി. മികച്ച ടെക്നിക്കൽ പെർഫെക്ഷനോടെ തീയേറ്ററിൽ പ്രദർശനത്തിനെത്തിയ സിനിമക്ക് അന്ന് പ്രതീക്ഷക്കൊത്ത വിജയം കൈവരിക്കായില്ല.പക്ഷേ ബോക്സ് ഓഫീസ് ഹിറ്റ് എന്നതിലുപരി ടെക്നിക്കലി ഹിറ്റായൊരു സിനിമയായിരുന്നു നിർണയം.കാരണം അന്നു വരെ പരീക്ഷിക്കാത്ത ക്യാമറാ ആംഗിളുകളാണ് ആ സിനിമയിൽ ഉപയോഗിച്ചത്.സംവിധായകന്റെ സഹോദരൻ സന്തോഷ് ശിവനായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹകൻ.മലയാളസിനിമയിൽ ആദ്യമായിട്ടായിരുന്നു വൈഡ് ലെൻസ് ഉപയോഗിച്ച് മോഹൻലാലിനെപ്പോലെ ഒരു താരപദവി ഉള്ളയാളെ വച്ച് ഷൂട്ട് ചെയ്യുന്നത്.അത് വിജയം കണ്ടു.ചിത്രത്തിന്റെ കലാസംവിധാനവും പശ്ചാത്തല സംഗീതവും വേറിട്ടതും മികച്ചതുമായിരുന്നു എന്ന അഭിപ്രായമുണ്ടായി.സിനിമ പുറത്തിറങ്ങിയതിന് ശേഷം സംവിധായകനെ ആദ്യം വിളിച്ചത് മമ്മൂട്ടി തന്നെയാണ്.”നല്ല സിനിമയാണ്.ഇതിൽ അവൻ തന്നെയാണ് നല്ലത്” എന്നായിരുന്നു ചിത്രം കണ്ട മമ്മൂട്ടിയുടെ അഭിപ്രായം!!
നിർണയം റിപ്പീറ്റടിച്ച് കണ്ടപ്പോൾ മനസ്സിലായ കാര്യം സിനിമയിലെ ഓപ്പറേഷൻ രംഗങ്ങളിൽ,മുഖത്തിനെക്കാൾ കൂടുതൽ കൈകളാണ് കാണിക്കുന്നത്..ഒരു പ്രഫഷണൽ ഡോകടറുടെ കൈമെയ് വഴക്കം അനായാസേന അവതരിപ്പിച്ച് മോഹൻലാൽ എന്ന നടൻ ഈ സിനിമയിൽ കഥാപാത്രമായി ജീവിച്ചപ്പോൾ,അത് അഭിനയമാണോ ജീവിതമാണോ എന്ന് വേർതിരിക്കാനാവാത്ത ഭാവപ്പകർച്ചയായി മാറുകയായിരുന്നു ശരിക്കും♥️♥️♥️
#courtesy
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…