Mammootty didn't want Kadakkal Chandran to resemble any politician
മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വൺ. കേരള മുഖ്യമന്ത്രിയായി ചിത്രത്തിൽ എത്തുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് കടക്കൽ ചന്ദ്രൻ എന്നാണ്. ഒരു മുഖ്യമന്ത്രി എങ്ങനെ ആയിരിക്കണം എന്ന ചിന്തയാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. ചിറകൊടിഞ്ഞ കിനാവുകൾ എന്ന സ്പൂഫ് ചിത്രം ഒരുക്കി വർഷങ്ങൾക്കു മുൻപ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച സന്തോഷ് വിശ്വനാഥ് ഒരുക്കുന്ന ചിത്രമാണ് വൺ. ബോബി- സഞ്ജയ് ടീം മമ്മൂട്ടിക്ക് വേണ്ടി ആദ്യമായി രചിച്ച തിരക്കഥ എന്ന പ്രത്യേകതയും ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കാൻ ആരാധകരെ പ്രേരിപ്പിക്കുന്നു.
കടക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രിയുടെ ലുക്ക് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റായി നില കൊള്ളുന്നത്. ആ ഒരു ലുക്ക് കണ്ടെത്തിയത് മമ്മൂക്ക തന്നെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ.
മമ്മൂക്ക ചിത്രത്തിന് വേണ്ടി പൂർണമായും സഹകരിച്ചിട്ടുണ്ട്. കടക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെ പറഞ്ഞു മനസ്സിലാക്കിയെടുക്കുവാൻ ഒരു നേതാവിനെ ആലോചിച്ചിട്ട് ആദ്യ ഡിസ്കഷനിൽ ഞങ്ങൾക്ക് ആരെയും ലഭിച്ചിരുന്നില്ല. എന്നാൽ രണ്ടാമത്തെ ഡിസ്‌കഷൻ ആയപ്പോഴേക്കും മമ്മൂക്ക തന്നെ ഒരു കഥാപാത്രത്തെ സൃഷ്ടിച്ചിരുന്നു. കടക്കൽ ചന്ദ്രന്റെ രീതികളും സംസാരവുമെല്ലാം അദ്ദേഹം തന്നെ തയ്യാറാക്കിയിരുന്നു. കടക്കൽ ചന്ദ്രന്റെ ലുക്ക് എങ്ങനെ ആയിരിക്കണമെന്ന് ഞാൻ ഒരു സ്‌കെച്ച് മമ്മൂക്കക്ക് അയച്ചു കൊടുത്തിരുന്നു. എന്നാൽ ഞങ്ങൾ പ്രതീക്ഷിച്ചതിലും വലിയൊരു സർപ്രൈസാണ് ക്യാരക്ടർ ഫോട്ടോഷൂട്ടിന് വന്ന് അദ്ദേഹം നൽകിയത്. പണ്ട് ഉണ്ടായിരുന്നതു ഇപ്പോൾ ഉള്ളതോ ആയ യാതൊരു രാഷ്ട്രീയ നേതാവായും കടക്കൽ ചന്ദ്രന് സാമ്യം ഉണ്ടാകരുതെന്ന് മമ്മൂക്കക്ക് നിർബന്ധം ഉണ്ടായിരുന്നു.
മമ്മൂട്ടിക്ക് ഒപ്പം മുരളി ഗോപി, ജോജു ജോർജ്, രഞ്ജി പണിക്കർ, വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനിവാസൻ, മാത്യു തോമസ്, ബാലചന്ദ്ര മേനോൻ, സുദേവ് നായർ, സുരേഷ് കൃഷ്ണ, സലിം കുമാർ, സുധീർ കരമന, ശങ്കർ രാമകൃഷ്ണൻ, അലസിയർ, ശ്യാമ പ്രസാദ്, നന്ദു, മാമുക്കോയ, മേഘനാദൻ, വി കെ ബൈജു, മുകുന്ദൻ, ജയകൃഷ്ണൻ, ജയൻ ചേർത്തല, ബാലാജി ശർമ്മ, വെട്ടുക്കിളി പ്രകാശ്, രശ്മി ബോബൻ, ഗായത്രി അരുൺ, അർച്ചന മനോജ്, പ്രമീള ദേവി, സുബ്ബ ലക്ഷ്മി എന്നിവരും ഈ ചിത്രത്തിൽ എത്തുന്നുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…