Categories: MalayalamNews

പെണ്ണ് കാണാൻ വന്നപ്പോൾ ഇക്കയോട് മമ്മൂക്കയോടുള്ള എന്റെ ഇഷ്ടത്തിന് ഒരു മാറ്റവും ഉണ്ടാകാൻ പറയരുത് എന്നേ ആവശ്യപ്പെട്ടുള്ളൂ..! മമ്മൂട്ടി ആരാധികയുടെ കുറിപ്പ്

മമ്മൂക്കയുടെ ജന്മദിനം മലയാളികൾ ആഘോഷിക്കുമ്പോൾ ഒരു മമ്മൂട്ടി ആരാധികയുടെ ഫേസ്ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സനൂജ എന്ന കടുത്ത മമ്മൂക്ക ആരാധികയുടെ കുറിപ്പാണ് വൈറലായിരിക്കുന്നത്.

1983 ൽ മണിയറ സിനിമ കണ്ടപ്പോൾ മുതൽ തുടങ്ങിയ ഇഷ്ടം ….പിന്നെ സ്ഥിരം മാമിയുടെ മോൻ ഗൾഫിൽ നിന്നും കൊണ്ടുവന്ന vcr യിലൂടെ സോണി ടീവിയിൽ നിറഞ്ഞാടിയ മമ്മൂക്ക …അന്നത്തെ കുഞ്ഞു മനസ്സ് വിശ്വസിച്ചിരുന്നത് മമ്മൂക്കയുടെ ഭാര്യ സീമ മകൾ ശാലിനി …കാണുന്നത് എല്ലാം സത്യം ആണെന്ന് വിശ്വസിച്ചിരുന്ന കാലം …മമ്മൂക്ക കരഞ്ഞാൽ ഞാനും കൂടെ കരയും …മമ്മൂക്കയെ ആരെങ്കിലും ഇടിക്കുന്ന സീൻ വന്നാൽ കണ്ണ് പൊത്തിപ്പിടിച്ചിരിക്കും …സന്ദർഭം സിനിമയിൽ മമ്മൂക്ക താഴെ വീണു മരിച്ചപ്പോൾ എന്റെ മമ്മൂട്ടി മരിച്ചുപോയി എന്ന് പറഞ്ഞു ഏങ്ങലടിച്ചു കരഞ്ഞ കുട്ടിക്കാലം. പിന്നെ പിന്നെ സിനിമ വേറെ ജീവിതം വേറെ എന്ന് മനസ്സിലാക്കി തുടങ്ങി എങ്കിലും വീടിന്റെ ചുവർ ചിത്രം നിറയെ മമ്മൂക്ക ….ഒരിക്കൽ മമ്മൂക്കയുടെ ആരാധിക ആയ മാമിയുടെ വേലക്കാരി എന്റെ മമ്മൂക്ക ചിത്രങ്ങൾ പറിച്ചോണ്ടു പോയി അന്നവളെ കൊന്നില്ല എന്നെ ഉള്ളൂ … പ്രീഡിഗ്രി ഡിഗ്രി പഠന കാലത്തൊരു പേരും വീണു പുട്ടുറുമീസ് ….മമ്മൂക്കയുടെ കവർഫോട്ടോ കൊണ്ട് ബുക്ക് പൊതിഞ്ഞാൽ പുറത്തിറക്കി നിർത്തിയിരുന്നു ദുഷ്ടനായ പ്രശാന്ത് സാർ …..

കല്യാണത്തിന് പെണ്ണ് കാണാൻ ഇക്ക വന്നപ്പോൾ എന്റെ റൂമിൽ നിറയെ മമ്മൂക്കയുടെ ഫോട്ടോ …ഒരാൾ മാത്രം സിനിമയുടെ ബ്ലോ അപ്പ് …ഒന്നേ ഞാൻ ആവശ്യപ്പെട്ടുള്ളൂ …മമ്മൂക്കയോടുള്ള എന്റെ ഇഷ്ടത്തിന് ഒരു മാറ്റവും ഉണ്ടാകാൻ പറയരുത് ….ബാക്കിയുള്ള കാര്യങ്ങൾക്ക് എല്ലാം അഭിപ്രായ വ്യത്യാസം ഉണ്ടായാലും ഈ ഒരു കാര്യത്തിന് കാര്യമായ എതിർപ്പ് ഉണ്ടായിട്ടില്ല …സിനിമ ഇറങ്ങുമ്പോൾ എല്ലാം കരഞ്ഞു കാലുപിടിച്ചിട്ടായാലും കൊണ്ടുപോയി കാണിക്കാറുണ്ട്. 3 വർഷം കഴിഞ്ഞു മമ്മൂക്കയെ കണ്ടിട്ട് അന്ന് എനിക്ക് തിരിച്ചു പോകേണ്ട ദിവസവും മമ്മൂക്ക ഷൂട്ടിങ് തിരക്കും ..കണ്ട് അങ്ങിനെ ഫോട്ടോ എടുക്കാൻ കഴിഞ്ഞത് തന്നെ വല്ല്യ കാര്യം ….ജീവിതത്തിൽ മറക്കാൻ പറ്റാത്ത ദിവസം.

ഒരിക്കൽ കൂടി കാണണം എന്റെ മമ്മൂക്കയെ സമാധാനമായിട്ട് എന്നൊക്കെ ഉള്ള ആഗ്രഹം എന്റെ മോനു പോയതോടെ അവസാനിച്ചു എങ്കിലും അങ്ങയോടുള്ള ഇഷ്ടത്തിന് പകരം വെക്കാൻ മറ്റൊന്നും ഇല്ല …താര സിനിമയുടെ ചക്രവർത്തിക്ക് മലയാളത്തിന്റെ മഹാ നടന് ….
ജന്മദിനാശംസകൾ മമ്മൂക്ക ❤️❤️

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago