മമ്മൂക്കയുടെ ഏറ്റവും പുതിയ ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ്.തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
പേര് സൂചിപ്പിക്കുന്നത് പോലെ കുട്ടനാട്ടിലെ ഗ്രാമ പ്രദേശത്തെ കഥയാകും ചിത്രം പറയുന്നത്.ലക്ഷ്മി റായ്,അനു സിത്താര,ദീപ്തി സതി എന്നിവർ ആയിരിക്കും ചിത്രത്തിൽ നായികമാരായി എത്തുന്നത്. മമ്മൂട്ടിയോടൊപ്പം ഉള്ള റായ് ലക്ഷ്മിയുടെ അഞ്ചാം ചിത്രമാണ് ഇത്.
നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്,സിദ്ദിഖ് തുടങ്ങിയവരും അഭിനയിക്കുന്നു
ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്നിരുന്നു.സിനിമാ ലോകത്തെ പ്രമുഖരെല്ലാം ചടങ്ങിൽ പങ്കെടുത്തിരുന്നു.ചടങ്ങിൽ മമ്മൂക്ക സ്വയം ട്രോൾ ഒരുക്കി സദസ്സിന്റെ കൈയടി വാങ്ങിച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം.സ്വന്തം ഡാൻസിനെ കുറിച്ചും ഡാൻസ് ചെയ്ത് പണി പിടിച്ചതിനെ കുറിച്ചുമാണ് മമ്മൂട്ടി പരിഹാസ രൂപേണ പറഞ്ഞത്.
മമ്മൂട്ടിയുടെ വാക്കുകളിലേക്ക് :
വളരെ കഷ്ടപ്പെട്ടാണ് ‘കുട്ടനാടൻ ബ്ലോഗിലെ’ ഒരു പാട്ടിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. ഈ സിനിമയുടെ ഡാൻസ് മാസ്റ്റർക്കാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുണ്ടാവുക. കാരണം പുതിയ കുട്ടികളെ നൃത്തം പഠിപ്പിക്കാൻ അദ്ദേഹം വളരെ ബുദ്ധിമുട്ടി. എന്നെ പോലെ ഇരുത്തം വന്ന ഒരു നർത്തകനെ പഠിപ്പിക്കാൻ അദ്ദേഹത്തിനു സന്തോഷമേ ഉണ്ടാകൂ. പലകുറി ചുവട് തെറ്റിയപ്പോഴും കൂടെയുള്ളതു കുട്ടികളല്ലെ പോട്ടെ എന്നു ഞാനങ്ങ് വിചാരിച്ചു.
ഇതുേകട്ട് ചിരിച്ച പ്രേക്ഷകർക്കിട്ടായിരുന്നു അടുത്ത താങ്ങ്. എന്തിനാണ് ഇങ്ങനെ ചിരിക്കുന്നത് ഞാനൊരു തഴക്കവും പഴക്കവുമുള്ള നർത്തകനാണെന്നു എല്ലാവർക്കും അറിയാമല്ലോ. അന്ന് കൂടെ നൃത്തം ചെയ്ത കുട്ടികൾക്കൊപ്പം അവരുടെ താളത്തിനൊത്തു ഞാൻ തുള്ളി. ഈ പാട്ടിന്റെ ചിത്രീകരണത്തിനു ശേഷം ഞാൻ മുന്നു ദിവസം പനി പിടിച്ചു കിടന്നു. സിനിമയുടെ ഷൂട്ടിങിനെ ബാധിക്കരുതെന്നു കരുതി ഞാൻ വീണ്ടും സെറ്റിലെത്തി. കുട്ടനാട്ടിൽ വച്ചു തന്നെയായിരുന്നു ഗാനത്തിന്റെ ചിത്രീകരണം. അവിടെയായിരുന്നു എന്റെ നൃത്തവും. ഏതായാലും കുട്ടനാട്ടിലെ ജനങ്ങളോടു നന്ദിയുണ്ട്. കാരണം അത്രയും ദിവസം പാട്ടും നൃത്തവും സഹിച്ചല്ലോ’. ഇങ്ങനെ ഗൗരവും വിടാതെ മമ്മൂട്ടി പറഞ്ഞതെല്ലാം ചിരിയുടെ മാലപ്പടക്കമാണ് സദസിൽ തീർത്തത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…