മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ അഭിനയജീവിതത്തിന്റെ അന്‍പതാം വാര്‍ഷികത്തില്‍ ബിജെപിയുടെ ആദരം. അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് പാന്നാട അണിയിച്ചാണ് സംസ്ഥാന ബിജെപി ഘടകം അദ്ദേഹത്തെ ആദരിച്ചത്. ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റിനും നേതാക്കള്‍ക്കുമൊപ്പമെത്തിയ കെ. സുരേന്ദ്രനാണ് മമ്മൂട്ടിയെ വീട്ടിലെത്തി പാന്നാട അണിയിച്ചത്. ഒപ്പം ഓണക്കോടി സമ്മാനമായി നല്‍കുകയും ചെയ്തു. ‘അഭിനയജീവിതത്തില്‍ അന്‍പതുവര്‍ഷം പൂര്‍ത്തിയാക്കുന്ന മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് ആദരിച്ചു’. ചിത്രത്തോടൊപ്പം സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കോവിഡ് സമയത്ത് പണം ചെലവാക്കി ഒരു ആഘോഷം തനിക്കുവേണ്ട എന്ന മാതൃകാ നിലപാടാണ് മമ്മൂട്ടി സ്വീകരിച്ചത്.
മമ്മൂട്ടിയുടെ സിനിമാജീവിതത്തിന്റെ സുവര്‍ണജൂബിലി ആഘോഷം വിപുലമായി നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ കോവിഡ് കാലത്ത് തന്റെ പേരില്‍ ആഘോഷം ഒന്നും തന്നെ നടത്തരുതെന്ന് സംസ്ഥാന സര്‍ക്കാരിനോട് അദ്ദേഹം അപേക്ഷിച്ചു. മമ്മൂട്ടിയുടെ ആദ്യ സിനിമ പുറത്തിറങ്ങിയിട്ട് അന്‍പതു വര്‍ഷം പൂര്‍ത്തിയായത് ഓഗസ്റ്റ് 6നാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…