സിബിഐ സീരീസിലെ ഏറ്റവും പുതിയ ചിത്രമായ സിബിഐ 5 ചിത്രീകരണം തുടരുകയാണ്. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രത്തിന്റെ രചന എസ് എൻ സ്വാമിയും കെ മധുവും ആണ്. സേതുരാമയ്യർ സിബിഐ ആയി ചിത്രത്തിൽ എത്തുന്ന മമ്മൂട്ടിയുടെ പുതിയ ലുക്ക് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. നേരത്തെ ഉള്ള സിബിഐ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ലുക്കിലാണ് മമ്മൂട്ടി ഈ ചിത്രത്തിലുള്ളത്. സേതുരാമയ്യരുടെ ആരാധകർ ഈ പുതിയ ലുക്ക് ഏറ്റെടുത്തിരിക്കുകയാണ്. എന്നാൽ ജോബി ജോബിൻ ജോസഫ് എന്ന വ്യക്തി എഡിറ്റ് ചെയ്‌ത ഫോട്ടോയാണിത്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്ന സിനിമയ്ക്ക് ശേഷമാണ് മമ്മൂട്ടി ഈ ചിത്രത്തിൽ എത്തിയത്. സംവിധായകൻ കെ മധുവിന്റെ നിർമാണ ബാനറും ഒപ്പം സ്വർഗചിത്രം അപ്പച്ചനും ചേർന്നാണ് അഞ്ചാംഭാഗം നിർമിക്കുന്നത്. മമ്മൂട്ടിക്ക് ഒപ്പം രൺജി പണിക്കർ, സായ് കുമാർ, രമേഷ് പിഷാരടി, ആശാ ശരത്ത്, മുകേഷ് എന്നിവരാണ് ഇതിലെ മറ്റ് പ്രധാന അഭിനേതാക്കൾ.
ബാസ്‌ക്കറ്റ് കില്ലിംഗ് എന്ന കൊലപാതക രീതിയാണ് ഈ ചിത്രത്തിൽ പരീക്ഷിക്കുന്നത് എന്നും ഇന്ത്യൻ സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള ക്ലൈമാക്സ് ആയിരിക്കും ഈ ചിത്രത്തിന്റേത് എന്നും രചയിതാവ് എസ് എൻ സ്വാമി നേരത്തെ പറഞ്ഞിരുന്നു. ജേക്സ് ബിജോയ് ആണ് സംഗീതം. ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് അഖിൽ ജോർജും എഡിറ്റ് ചെയ്യുന്നത് ശ്രീകർ പ്രസാദുമാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…