മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം പുഴു ഒടിടിയിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ സംവിധായിക റതീനയാണ് ഇക്കാര്യം അറിയിച്ചത്. ഒരു ചാനൽ ചർച്ചയ്ക്കിടെ സംസാരിക്കുമ്പോൾ ആയിരുന്നു റതീന ഇക്കാര്യം പറഞ്ഞത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് തന്നെയാണ് പുഴു ചിത്രവും നിർമിച്ചിരിക്കുന്നത്. പാർവതി തിരുവോത്ത് ആണ് ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്.
ദുൽഖർ സൽമാൻ നായകനായി എത്തുന്ന ചിത്രം ‘സല്യൂട്ട്’ ഒടിടിയിൽ ആയിരിക്കും റിലീസ് എന്ന് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. സോണി ലിവിൽ മാർച്ച് 18ന് ചിത്രം റിലീസ് ചെയ്യും. ‘സല്യൂട്ട്’ ഒടിടിയിൽ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ ദുൽഖർ സൽമാനും നടന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസിനും തിയറ്റർ ഉടമകളുടെ സംഘടന വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മമ്മൂട്ടി ചിത്രം പുഴും സോണി ലിവിൽ ആയിരിക്കും റിലീസ് ചെയ്യുകയെന്ന വിവരം പുറത്തുവരുന്നത്.
പുഴുവിന്റെ നിർമാണം ദുൽഖറിന്റെ വേഫെറർ ഫിലിംസ് ആണ്. ഈ സാഹചര്യത്തിൽ ദുൽഖറിനും നിർമാണ കമ്പനിക്കും ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് മമ്മൂട്ടിക്കും ഏർപ്പെടുത്തുമോ എന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്. അതേസമയം, ആദ്യമായി ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രമെന്ന പ്രത്യേകതയും പുഴു സിനിമയ്ക്കുണ്ട്. അതേസമയം, സല്യൂട്ട് ഒടിടിക്ക് നൽകി ദുൽഖർ വഞ്ചിച്ചുവെന്നാണ് ഫിയോക്ക് പറയുന്നത്. സല്യൂട്ട് തിയറ്ററിൽ റിലീസ് ചെയ്യുമെന്ന് ദുൽഖർ വാക്ക് നൽകിയിരുന്നെന്നാണ് ഫിയോക്ക് പറയുന്നത്. റോഷൻ ആൻഡ്രൂസ് ആണ് ചിത്രത്തിന്റെ സംവിധാനം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…