മലയാളത്തിലും തെന്നിന്ത്യയിലും ആയി ഒരു പിടി മികച്ച ഗാനങ്ങള്‍ സമ്മാനിച്ച ഗായകനും ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ മകനുമായ വിജയ് യേശുദാസിന്റെ വെളിപ്പെടുത്തലുകൾ കഴിഞ്ഞ ദിവസം നിരവധി ചർച്ചകൾക്ക് വഴി തെളിച്ചിരുന്നു. മലയാളത്തിൽ ഇനി പാടില്ലായെന്നാണ് വിജയ് വ്യക്തമാക്കിയത്. പിന്നാലെ താൻ പറഞ്ഞതിനെ വളച്ചൊടിച്ചതാണെന്നും വിജയ് ആരോപിച്ചു. ഇപ്പോഴിതാ തന്റെ പ്രിയതാരങ്ങളെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് വിജയ്.
കുട്ടിക്കാലം മുതൽ തന്നെ താൻ ലാലേട്ടന്റെ കടുത്ത ആരാധകൻ ആണെന്നാണ് വിജയ് യേശുദാസ് പറയുന്നത്. തന്റെ വീട്ടിൽ താൻ ലാലേട്ടൻ ഫാനും തന്റെ ചേട്ടൻ മമ്മൂക്ക ഫാനും ആയിരുന്നു എന്നാണ് വിജയ് യേശുദാസ് പറയുന്നത്. അതുപോലെ തമിഴിൽ നോക്കിയാൽ താൻ രജനികാന്ത് ഫാനും തന്റെ അനുജൻ കമൽ ഹാസൻ ഫാനും ആണെന്നും വിജയ് യേശുദാസ് പറഞ്ഞു. നടനായി മാറിയ ശേഷം ആരാധന തോന്നിയ മറ്റൊരു നടൻ മമ്മുക്കയാണെന്നാണ് വിജയ് യേശുദാസ് പറയുന്നത്. അതിനു കാരണവും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്.
ഡ്രസിങ് ഉൾപ്പെടെ ഉള്ള കാര്യങ്ങളിൽ അദ്ദേഹം പുലർത്തുന്ന ശ്രദ്ധയാണ് അദ്ദേഹത്തെ ഏറെ ഫോളോ ചെയ്യാനുള്ള കാരണമെന്നു വിജയ് യേശുദാസ് പറഞ്ഞു. ചില കഥാപാത്രങ്ങൾ മമ്മുക്ക മാത്രം ചെയ്താലേ ശെരിയാവു എന്നും അതുപോലെ ചിലത് ലാലേട്ടന് മാത്രമേ ചെയ്യാൻ സാധിക്കു എന്നും പറഞ്ഞ വിജയ് യേശുദാസ് പുതിയ തലമുറയിൽ ഇഷ്ട്ടപെടുന്ന രണ്ടു താരങ്ങൾ ഫഹദ് ഫാസിലും പാർവതിയും ആണെന്നാണ് വെളിപ്പെടുത്തിയത്. കഥാപാത്രങ്ങളായി മാറാനുള്ള അവരുടെ കഴിവാണ് തനിക്കു ഭയങ്കരമായി ഇഷ്ട്ടപെട്ടത് എന്നും വിജയ് യേശുദാസ് പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…