സമകാലീന രാഷ്ട്രീയ – സാമൂഹിക സാഹചര്യങ്ങളെ ചുറ്റിപറ്റി ഒരുക്കിയ പൊളിറ്റിക്കൽ സറ്റയർ ചിത്രമായ ‘രണ്ട്’ ട്രയിലർ പുറത്തുവിട്ട് മെഗാസ്റ്റാർ മമ്മൂട്ടി. ചിത്രം ഡിസംബർ പത്തിന് തിയറ്ററുകളിൽ എത്തും. ഹെവൻലി മൂവിസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമിച്ച സിനിമ സുജിത് ലാൽ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.
ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് ബിനുലാൽ ഉണ്ണിയാണ്. അനീഷ് ലാൽ ആണ് ഛായാഗ്രഹണം. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ചിത്രത്തിൽ നായികാ വേഷത്തിലെത്തുന്നത് അന്ന രാജനാണ്. ടിനി ടോം, ഇർഷാദ്, കലാഭവൻ റഹ്മാൻ, സുധി കോപ്പ, ബാലാജി ശർമ്മ, ഗോകുലൻ, ജയശങ്കർ, കോബ്ര രാജേഷ്, ശ്രീലക്ഷ്മി, മാല പാർവതി, മറീന മൈക്കിൾ, പ്രീതി എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിബാലാണ് സംഗീതം നൽകിയിരിക്കുന്നത്. ലൈൻ പ്രൊഡ്യൂസർ അഭിലാഷ് – വർക്കല, ഗാനരചന – റഫീഖ് അഹമ്മദ്, സംഗീതം – ബിജിപാൽ, പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ, ചമയം – പട്ടണം റഷീദ്, പട്ടണം ഷാ, കല – അരുൺ വെഞ്ഞാറമൂട്, വസ്ത്രാലങ്കാരം – അരുൺ മനോഹർ, ത്രിൽസ് – മാഫിയ ശശി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ചാക്കോ കാഞ്ഞൂപ്പറമ്പൻ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…