പ്രേക്ഷകരുടെ പ്രിയ യുവതാരം ദുൽഖർ സൽമാനും മമ്മൂക്കയും ഒന്നിച്ചൊരു സിനിമക്കായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അങ്ങനെ ഒരു ചിത്രം എത്തിയാൽ അത് മലയാള സിനിമയേയും പ്രേക്ഷകരേയും സംബന്ധിച്ചിടത്തോളം ആഘോഷത്തിന്റെ ഒരു ദിനം തന്നെയായിരിക്കും. ആരാധകരുടെ ആ വലിയ കാത്തിരിപ്പിനെ സംബന്ധിച്ച് നടൻ ദുൽഖർ സൽമാൻ തന്നെ മറുപടി നൽകിയിരിക്കുകയാണ്. ഫ്ലാഷ് മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ദുൽഖർ അദ്ദേഹവും മമ്മൂട്ടിയും ഒന്നിച്ചഭിനയിക്കുന്ന ചിത്രം എന്നുണ്ടാകും എന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞത്.
അത്തരത്തിൽ ഒരു സിനിമയ്ക്കുവേണ്ടി ആഗ്രഹിക്കുന്നുണ്ട്, വാപ്പച്ചിയുടെ ഏതെങ്കിലുമൊരു ചിത്രത്തിൽ ഞാൻ ഒന്ന് ചുമ്മാ വന്ന് പൊയ്ക്കോട്ടെ എന്ന് ഇടയ്ക്ക് ഞാൻ ചോദിക്കാറുള്ളതാണ്. എന്നാൽ ‘എനിക്ക് നിന്റെ ഒന്നും സഹായം വേണ്ട എന്നാണ് അദ്ദേഹം മറുപടി നൽകാറുള്ളതെന്ന് ദുൽഖർ പറയുന്നു. ദുൽഖർ മമ്മൂട്ടിയും എന്നാണ് ഒന്നിക്കുന്നത് എന്ന ചോദ്യത്തിന് സമീപകാലത്ത് മമ്മൂട്ടി വ്യക്തമായ മറുപടിയൊന്നും നൽകിയതുമില്ല. ബിലാൽ എന്ന മമ്മൂട്ടി ചിത്രത്തിൽ ദുൽഖർ സൽമാൻ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു എന്ന തരത്തിലുള്ള വാർത്തകൾ സമൂഹമാധ്യമങ്ങൾ മുമ്പ് പ്രചരിച്ചിരുന്നു. കൂടാതെ പല ചിത്രങ്ങളിലും ദുൽഖറും മമ്മൂട്ടിയും ഒന്നിക്കുന്ന തരത്തിലുള്ള പല ഗോസിപ്പുകളും സമൂഹമാധ്യമങ്ങൾ നിറയാറുണ്ട്. എന്നാൽ നാളിതുവരെയായി ആരാധകരുടെ കാത്തിരിപ്പ് നീണ്ടു പോകുന്നതാണ് കാണാൻ കഴിയുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന് പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…