ദുൽഖർ നായകനായി ബിഗ് ബി പ്രീക്വൽ സീരീസ് വരുന്നുണ്ടോയെന്ന് മാധ്യമപ്രവർത്തകൻ; അമൽ നീരദ് അങ്ങനെ പറഞ്ഞോയെന്ന മറുചോദ്യവുമായി മമ്മൂട്ടി

നടൻ മമ്മൂട്ടി നായകനായി എത്തുന്ന ചിത്രമായ റോഷാക്ക് തിയറ്ററുകളിലേക്ക് എത്താൻ ഇനി ദിവസങ്ങൾ മാത്രം. ചിത്രത്തിന്റെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. റോഷാക്ക് സിനിമയുടെ പ്രമോഷനുമായി മാധ്യമങ്ങൾക്ക് മുമ്പിലേക്ക് എത്തിയ മമ്മൂട്ടിക്ക് നേരെ മാധ്യമപ്രവർത്തകർ മറ്റു പല ചോദ്യങ്ങളും ഉന്നയിച്ചു. അതിൽ പ്രധാനപ്പെട്ട ചോദ്യങ്ങളിൽ ഒന്ന് ബിഗ് ബി പ്രീക്വൽ സീരീസ് വരുന്നുണ്ടോയെന്ന് ആയിരുന്നു. അതിന് മമ്മൂട്ടി നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ദുൽഖറിനെ നായകനാക്കി അമൽ നീരദിന്റെ സംവിധാനത്തിൽ ബിഗ് ബി പ്രീക്വൽ സീരീസ് വരുന്നുണ്ടോയെന്ന് ആയിരുന്നു ചോദ്യം. അമൽ നീരദ് അങ്ങനെ പറഞ്ഞോയെന്ന് ആയിരുന്നു ഈ ചോദ്യത്തിനുള്ള മമ്മൂട്ടിയുടെ മറുപടി. വാർത്തകൾ വരട്ടെ, വന്നാൽ സത്യം വന്നില്ലെങ്കിൽ നുണയാണെന്നും മമ്മൂട്ടി പറഞ്ഞു.അവതാരകയെ അഭിമുഖത്തിനിടയിൽ അപമാനിച്ചതുമായി ബന്ധപ്പെട്ട് ശ്രീനാഥ് ഭാസിയെ വിലക്കിയ സംഭവത്തിൽ മമ്മൂട്ടി പ്രതികരിച്ചു. ആരുടെയും തൊഴിൽ നിഷേധിക്കരുതെന്നും എന്തിനാണ് അന്നം മുട്ടിക്കുന്നതെന്നും മമ്മൂട്ടി ചോദിച്ചു.

ഒക്ടോബർ ഏഴിന് റോഷാക്ക് തിയറ്ററുകളിലേക്ക് എത്തും. അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനര്‍. കിരണ്‍ ദാസ് ചിത്രസംയോജനവും മിഥുന്‍ മുകുന്ദന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ഷാജി നടുവിലാണ് കലാസംവിധാനം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രശാന്ത് നാരായണന്‍, ചമയം – റോണക്‌സ് സേവ്യര്‍ ആന്‍സ് എസ്സ് ജോര്‍ജ്, വസ്ത്രാലങ്കാരം – സമീറ സനീഷ്, പിആര്‍ഒ – പ്രതീഷ് ശേഖര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – അനൂപ് സുന്ദരന്‍, വിഷ്ണു സുഗതന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago