മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെല്ലാം നിറസാന്നിധ്യമായിരുന്ന നടിയാണ് ഉണ്ണി മേരി. 1969 ൽ പുറത്തിറങ്ങിയ നവവധു എന്ന ചിത്രത്തിൽ തന്റെ ആറാം വയസിൽ ഉണ്ണി മേരി ബാലതാരമായി എത്തുന്നത്. 1972 ൽ ശ്രീ ഗുരുവായൂരപ്പൻ എന്ന ചിത്രത്തിൽ ശ്രീ കൃഷ്ണൻ ആയും താരം അഭിനയിച്ചിട്ടുണ്ട്. തുടർന്ന് വിൻസെന്റിന്റെ നായികയായി പിക്കിനിക്ക് എന്ന ചിത്രത്തിൽ എത്തിയ ഉണ്ണി തുടർന്ന് പ്രേം നസീർ , രജനികാന്ത് , കമൽ ഹസൻ , ചിരഞ്ജീവി, മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെയും നായികയായി അഭിനയിച്ചിട്ടുണ്ട്. ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച തന്നെ മമ്മൂട്ടി രക്ഷപ്പെടുത്തിയ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ഉണ്ണി മേരി.
കാണാമറയത്ത് എന്ന ഐ വി ശശി സംവിധാനം ചെയ്ത ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്ന സമയത്ത് ആണ് ഈ സംഭവം ഉണ്ടാക്കുന്നത്. ഞാനും മമ്മൂട്ടിയും അടക്കമുള്ള സിനിമ താരങ്ങളും ചലച്ചിത്ര പ്രവർത്തകരും താമസിക്കുന്ന ഹോട്ടലിൽ എന്നെ കാണാൻ അച്ഛൻ എത്തി. പ്രായമായ അച്ഛനോട് അവിടെ ഉള്ളവർ മോശം ആയി സംസാരിക്കുകയും അത് കൂടാതെ എന്നെ അച്ഛനെ കാണാൻ സമ്മതിക്കുകയും ചെയ്‌തില്ല. ഒരുപാട് നേരം എന്നെ കാണാൻ ആയി അച്ഛൻ നോക്കി നിന്നു. എന്നാൽ ഒന്നും സംഭവിച്ചില്ല. എന്നെ കാണാൻ കഴിയാതെ അച്ഛൻ മടങ്ങി.
അതിൽ എനിക്ക് വല്ലാത്ത വിഷമം തോന്നി. ഇനി ജീവിച്ചു ഇരിക്കുന്നത് എന്തിനാണ് എന്ന് തോന്നി പോയി. അച്ഛൻ അങ്ങനെ മടങ്ങി പോയത് സഹിക്കാൻ കഴിയാതെ ഞാൻ ഹോട്ടൽ മുറിയിൽ കയറി വാതിൽ കുറ്റിയിട്ടു ശേഷം ഉറക്ക ഗുളിക കഴിച്ചു. പുറത്തു നിന്ന് ആളുകൾ വിളിച്ചപ്പോൾ താൻ ഒന്നും അറിയാതെ ഉറങ്ങുക ആയിരുന്നു. വാതിൽ ഞാൻ തുറക്കാതെ ആയപ്പോൾ മമ്മൂട്ടി വാതിൽ ചവിട്ടി പൊളിച്ചു. അബോധാവസ്ഥയിൽ ആയ എന്നെ ആശുപത്രിയിൽ എത്തിച്ചു. അന്ന് മമ്മൂട്ടി സമയോചിതമായി അങ്ങനെ ചെയ്തില്ലായിരുന്നു എങ്കിൽ ഇന്ന് ഉണ്ണി മേരി എന്ന ഞാൻ ഉണ്ടാകില്ലായിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…