സെലിബ്രിറ്റി കലണ്ടർ ഫോട്ടോഷൂട്ടിന്റെ വീഡിയോ പങ്കുവെച്ച് നടൻ മമ്മൂട്ടി. നീണ്ട കുറിപ്പോടു കൂടിയാണ് മനോരമ സെലിബ്രിറ്റി കലണ്ടർ ഫോട്ടോഷൂട്ടിന്റെ മോഷൻ പോസ്റ്റർ പങ്കുവെച്ചത്. ‘ആദ്യം നിശബ്ദത ആയിരുന്നു, ശൂന്യത, ഇടം, ഒന്നുമില്ലായ്മയുടെ കടൽ, അപ്പോൾ അവനുണ്ടായിരുന്നു, അവന്റെ ശക്തിയും വീര്യവും സാന്നിധ്യവും, രാത്രിയെ മുറിക്കുന്ന പ്രഭാതം, ഇരുണ്ട രാജാവ്! മനോരമ ഓൺലൈൻ ജോയ്ആലുക്കാസ് സെലിബ്രിറ്റി കലണ്ടർ മൊബൈൽ ആപ്പ് അവതരിപ്പിക്കുന്നു.’ – മമ്മൂട്ടി കുറിച്ചു.
സെലിബ്രിറ്റി കലണ്ടർ ഫോട്ടോഷൂട്ടിന്റെ ഡയറക്ടർ ഫാഷൻമോംഗർ അച്ചു. ടിജോ ജോൺ ആണ് ഫോട്ടോഗ്രഫി. മോഷൻ ഗ്രാഫിക്സ് വടയാട്ടും ആർട് ഡയറക്ടർ സുനിൽ ജോർജുമാണ്. അമൃത ആണ് ഫാഷൻ ഡിസൈനർ. മനോരമ ഓൺലൈനും ജോയ് ആലുക്കാസും ചേർന്ന് അവതരിപ്പിക്കുന്ന സെലിബ്രിറ്റി കലണ്ടർ മൊബൈൽ ആപ്പിന്റെ ഭാഗമായിരുന്നു ഫോട്ടോഷൂട്ട്.
കോവിഡ് ബാധിതനായിരുന്ന മമ്മൂട്ടി കോവിഡ് മുക്തനായതിനു ശേഷം പൊതുപരിപാടികളിൽ പങ്കെടുത്ത് തുടങ്ങിയിട്ട് കുറഞ്ഞ ദിവസങ്ങളേ ആയിട്ടുള്ളൂ. കഴിഞ്ഞദിവസം ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ മമ്മൂട്ടി എത്തിയതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഏതായാലും പുതിയ ഫോട്ടോഷൂട്ട് ആരാധകർ ഏറ്റെടുത്തു. ചിലർ ഫോട്ടോഷൂട്ട് അടിപൊളി ആയിട്ടുണ്ടെന്ന് കുറിക്കുമ്പോൾ പട്ടണത്തിൽ ഭൂതം രണ്ട് ആണോ ഇതെന്നാണ് ചിലർക്ക് അറിയേണ്ടത്. മോഷൻ പോസ്റ്റർ കണ്ട് തീക്കളിയാണോ ഇതെന്നും ചിലർ ചോദിക്കുന്നുണ്ട്. സിബിഐ 5 ആണ് മമ്മൂട്ടിയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്ന പുതിയ ചിത്രം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…