സോഷ്യല്‍ മീഡിയയില്‍ എങ്ങും മമ്മൂട്ടിയുടെ ജന്‍മ ദിന ആശംസകളാണ്. ദുല്‍ഖര്‍ സല്‍മാന്‍ അടക്കം നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ച് രംഗത്ത് എത്തിയത്. നടനും സംവിധായകനും തിരക്കഥാകൃത്തുമായ ബാലചന്ദ്രമേനോന്‍ മമ്മൂട്ടിയുടെ സ്‌പെഷ്യല്‍ ഡേയില്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ച വരികള്‍ ശ്രദ്ധേയമാകുന്നു. മമ്മൂട്ടിയെ അദ്ദേഹത്തിന് ആദ്യമായി പരിചയപ്പെടുത്തുന്നത് നടന്‍ സുകുമാരനാണ്.
അദ്ദേഹത്തിന്റെ വരികളില്‍ നിന്നു തന്നെ മമ്മൂട്ടിയുടെ കഴിവിനെ
ക്കുറിച്ച് മനസിലായി എന്നും ബാലചന്ദ്ര മേനോന്‍ കുറിക്കുന്നു. സിനിമയില്‍ ഒരു കാലഘട്ടത്തില്‍, മമ്മൂട്ടി പ്രത്യക്ഷമാവുമ്പോള്‍ ഒന്നടങ്കം കൂവല്‍ ഉതിര്‍ത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു . സുന്ദരനായ നിങ്ങള്‍ കൂളിംഗ് ഗ്ലാസ് കൂടി വെച്ച് മോഡി പിടിപ്പിച്ചു തീയേറ്ററിലെ പ്രേക്ഷകനെ നോക്കിയപ്പോള്‍ അവന്റെ ഉള്ളില്‍ നുരഞ്ഞു പൊന്തിയ അസൂയയുടെ ഒരു ബഹിസ്ഫുരണമായിരുന്നു അത് എന്നും ബാലചന്ദ്രമേനോന്‍ കൂട്ടിചേര്‍ത്തു.
കുറച്ചു സിനിമകളില്‍ മാത്രമേ സഹകരിച്ചുള്ളുവെങ്കിലും നമ്മള്‍ തമ്മില്‍ ആരോഗ്യകരമായ ഒരു ബന്ധം തീര്‍ത്തെടുത്തിരുന്നുവെന്നും ഓരോ വ്യക്തിയെയും അളന്നു തൂക്കി മനസ്സിലാക്കാനും അതിനനുസരിച്ചു ഇടപഴകാനും മമ്മൂട്ടിക്ക് നന്നായി അറിയാം എന്നും അദ്ദേഹം തുറന്നെഴുതി. എല്ലാവരും മേനോന്‍ എന്ന് വിളിക്കുമ്പോള്‍ മമ്മൂട്ടി എന്തുകൊണ്ടോ തുടക്കം മുതല്‍ ‘ മിസ്റ്റര്‍ മേനോന്‍’ എന്നേ വിളിക്കുകയുള്ളു . അതാണ് മമ്മൂട്ടി…. എല്ലാവരും ആശംസകള്‍ നേരുന്ന ഈ ദിനത്തില്‍ ഞാനും നിങ്ങള്‍ക്കും കുടുംബത്തിനുമായി പ്രാര്‍ത്ഥിക്കുന്നു എന്ന് ചേര്‍ത്ത് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…