തീയറ്ററുകള്‍ പൂരപ്പറമ്പാകും; താരരാജാക്കന്മാരുടെ ചിത്രങ്ങള്‍ ഒരേ ദിവസം തീയറ്ററുകളില്‍; ആഘോഷമാക്കാന്‍ ആരാധകര്‍

താരരാജാക്കന്മാരായ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ചിത്രങ്ങള്‍ ഒരേ ദിവസം തീയറ്ററുകളില്‍ എത്തുന്നു. മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കിയി ക്രിസ്റ്റഫറും ഭദ്രന്റെ സംവിധാനത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ സ്ഫടികത്തിന്റെ റീമാസ്റ്റേര്‍ഡ് പതിപ്പുമാണ് ഒരേ ദിവസം തീയറ്ററുകളില്‍ എത്തുന്നത്. ഫെബ്രുവരി ഒമ്പതിനെത്തുന്ന ഇരു ചിത്രങ്ങള്‍ക്കുമായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

നേരത്തേ മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങള്‍ ദിവസങ്ങളുടെ ഇടവേളകളില്‍ തീയറ്ററുകളില്‍ എത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇരുവരുടേയും ചിത്രങ്ങള്‍ ഒറ്റദിവസം തീയറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. 2006 ഒക്ടോബര്‍ 21ന് മമ്മൂട്ടി ചിത്രം പോത്തന്‍ വാവ റിലീസ് ചെയ്തപ്പോള്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ഫോട്ടോഗ്രാഫര്‍ ഒക്ടോബര്‍ 24നാണ് തീയറ്ററുകളില്‍ എത്തിയത്. 2007 ജൂലൈ അഞ്ചിനാണ് മോഹന്‍ലാലിന്റെ ഹലോ റിലീസ് ചെയ്യുന്നത്. തുടര്‍ന്ന് ജൂലൈ 12ന് മമ്മൂട്ടിയുടെ മിഷന്‍ 90 ഡെയ്‌സ് എന്ന സിനിമയും റിലീസിനെത്തി. 2007 ഏപ്രില്‍ ആറിന് പുറത്തെത്തിയ ഛോട്ടാ മുംബൈയും ഏപ്രില്‍ 14നെത്തിയ ബിഗ് ബിയുമാണ് മറ്റ് രണ്ട് ചിത്രങ്ങള്‍. 2008 ഏപ്രില്‍ 11നാണ് സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തിലൊരുങ്ങിയ മോഹന്‍ലാല്‍ ചിത്രം ഇന്നത്തെ ചിന്താവിഷയം തീയറ്ററിലെത്തുന്നത്. ഒരാഴ്ച്ചത്തെ വ്യത്യാസത്തില്‍ 17ന് അണ്ണന്‍ തമ്പിയും റിലീസ് ചെയ്തു. 2009 ഒക്ടോബര്‍ 16നാണ് മമ്മൂട്ടി നായകനായ ചരിത്ര സിനിമ പഴശ്ശിരാജ റിലീസിനെത്തിയത്. 22ന് എയ്ഞ്ചല്‍ ജോണ്‍ റിലീസ് ചെയ്തു. ഇത്തരത്തില്‍ ഇരുവരുടേയും ചിത്രങ്ങള്‍ ദിവസങ്ങളുടേയും ആഴ്ചകളുടേയും വ്യത്യാസത്തില്‍ തീയറ്ററുകളില്‍ ആഘോഷം തീര്‍ത്തു. ക്രിസ്റ്റഫുറും സ്ഫടികവും ഒരേ ദിവസമെത്തുമ്പോള്‍ തീയറ്ററുകള്‍ പൂരപ്പറമ്പാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്നത്. ഒരു പൊലീസ് കഥയാണ് ക്രിസ്റ്റഫര്‍ പറയുന്നത്. തമിഴ് താരം വിനയ് റായിയാണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, അമല പോള്‍ എന്നിവരാണ് നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പഴയതില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ തെളിവോടെയാകും സ്ഫടികം വീണ്ടും പ്രേക്ഷകരിലേക്കെത്തുന്നത്. ചെന്നൈയില്‍ പ്രിയദര്‍ശന്റെ ഉടമസ്ഥതയിലുള്ള ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയില്‍ വച്ചാണ് ചിത്രത്തിന്റെ റീ മാസ്റ്ററിംഗ് പൂര്‍ത്തിയായത്. പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് ചിത്രത്തിന്റെ റീ മാസ്റ്റര്‍ പതിപ്പിനായി കാത്തിരിക്കുന്നത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago