Categories: MalayalamNews

സിനിമയിലേക്ക് വരാൻ എനിക്ക് താൽപര്യമുണ്ടായിരുന്നു.. പക്ഷേ..! കാരണം വെളിപ്പെടുത്തി മമ്മൂക്കയുടെ മകൾ സുറുമി

താരപുത്രന്മാരും പുത്രിമാരും അവരുടെ മാതാപിതാക്കളുടെ പാത പിന്തുടർന്ന് സിനിമ ലോകത്തേക്ക് കടന്ന് വന്നിട്ടുണ്ട്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ദുൽഖർ, പ്രണവ്, കാളിദാസ്, ഗോകുൽ സുരേഷ്, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ എന്നിങ്ങനെ നിരവധി പേരാണ് ആ നിരയിലുള്ളത്. ലാലേട്ടന്റെയും ജയറാമിന്റെയുമെല്ലാം പുത്രിമാർ സിനിമയിലേക്ക് വരുമോ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ തന്റെ സിനിമ മോഹത്തെക്കുറിച്ച് മമ്മൂക്കയുടെ മകൾ സുറുമി മനസ്സ് തുറന്നിരിക്കുകയാണ്. ഏഷ്യാവില്‍ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമയിലേക്ക് വരാന്‍ തനിക്ക് താല്‍പര്യമുണ്ടായിരുന്നുവെന്നും എന്നാല്‍ തനിക്ക് പേടിയായിരുന്നുവെന്നുമാണ് സുറുമി പറയുന്നത്. താനൊരു നാണം കുണുങ്ങിയായിരുന്നുവെന്നും ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നത് തന്നെ പേടിയും ചമ്മലുമായിരുന്നുവെന്നുമാണ് സുറുമി പറയുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.

എന്റെ ചുറ്റിലും സിനിമ ഉണ്ടായിരുന്നു. വാപ്പച്ചിയായും ദുല്‍ഖറായും സിനിമ എന്റെ ചുറ്റും ഉണ്ട്. അതുകൊണ്ട് തന്നെ സിനിമ എന്നെ സ്വാധീനിച്ചിരുന്നു. അപ്പോള്‍ ഇടയ്ക്ക് തോന്നാറുണ്ട് ആ വേഷം ചെയ്താല്‍ എങ്ങനെ ഉണ്ടാവും, ഈ റോള്‍ ചെയ്യാന്‍ പറ്റുമോ എന്നൊക്കെ. ചിലപ്പേള്‍ സിനിമാഭിനയം എനിക്ക് പറ്റിയ പണിയല്ല എന്ന് തോന്നും. എന്റെ ലോകം ചിത്രരചനയായിരുന്നു. എന്നോട് അത് ചെയ്യരുത് ഇത് ചെയ്യരുത് എന്നൊന്നും വാപ്പച്ചി പറഞ്ഞിരുന്നില്ല. എനിക്ക് ചിത്രം വര ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ നല്ല പ്രോത്സാഹനമാണ് വീട്ടില്‍ നിന്ന് കിട്ടിയത്” സുറുമി പറയുന്നു.

വരയ്ക്കാന്‍ എന്തെങ്കിലും വേണമെന്ന് പറയുമ്പോള്‍ വാപ്പച്ചി തന്നെയാണ് അതൊക്കെ വാങ്ങി തരാറുള്ളതെന്നും സുറുമി പറയുന്നു. പിന്നീട് താന്‍ ചിത്രരചനയില്‍ തന്നെ ഉപരിപഠനം നടത്തണമെന്ന് പറഞ്ഞപ്പോള്‍ അതിനും വീട്ടില്‍ നിന്നും നല്ല പിന്തുണയും പ്രോത്സാഹനവുമാണ് ലഭിച്ചതെന്നും സുറുമി പറഞ്ഞു. അതേസമയം എന്നെങ്കിലും സിനിമയില്‍ വരുമോ എന്ന് അവതാരക ചോദിക്കുമ്പോള്‍ അങ്ങനെ ഉണ്ടാവില്ല എന്നാണ് സുറുമി പറയുന്നത്.

ഈയ്യടുത്തായിരുന്നു മമ്മൂട്ടി തന്റെ സിനിമാജീവിതത്തില്‍ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയത്. സെപ്തംബര്‍ ഏഴിനായിരുന്നു മമ്മൂട്ടിയുടെ ജന്മദിനം. വാപ്പച്ചിയുടെ പിറന്നാളിന് താന്‍ വരച്ച വാപ്പച്ചിയുടെ ചിത്രമായിരുന്നു സുറുമി പങ്കുവച്ചത്. മമ്മൂട്ടിയ്ക്ക് ഒരു സര്‍പ്രൈസായിരുന്നു സുറുമി വരച്ച ചിത്രം. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായി മാറിയിരുന്നു. വാപ്പച്ചി അഭിനയത്തിലെങ്കില്‍ മകള്‍ വരയില്‍ പുലിയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

 

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago