ആഡംബരമാർന്ന വസ്തുക്കൾ ഉപയോഗിക്കുന്നതിൽ പണ്ട് മുതലേ വലിയ താല്പര്യം കാണിക്കുന്ന വ്യക്തിയാണ് മമ്മൂക്ക. അദ്ദേഹത്തിന്റെ വസ്ത്രങ്ങളും വാഹനങ്ങളും വാച്ചുകളും ഗ്ലാസ്സുകളുമെല്ലാം വില കൂടിയതും വളരെ പെട്ടെന്ന് ട്രെൻഡിങ് ആകുന്നതുമാണ്. ഇപ്പോഴിതാ മമ്മൂക്ക ധരിച്ച മാസ്ക്കും ട്രെൻഡ് ആയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ‘ദി പ്രീസ്റ്റ്’ സിനിമയുടെ പ്രസ് കോൺഫറൻസിന് നടൻ മമ്മൂട്ടിയും നടി മഞ്ജു വാര്യരും പങ്കെടുത്തിരുന്നു. പക്ഷെ അതിനിടയിൽ ഏവരും ശ്രദ്ധിക്കേ മറ്റൊരു കാര്യം മമ്മുക്കയും മുഖത്തെ മാസ്ക് ആയിരുന്നു.
പ്രിന്റുള്ള ഹ്യൂഗോ മാസ് ന്യൂ സീസൺ പ്രിന്റ് മാസ്ക് ആണ് മമ്മൂട്ടി ധരിച്ചത്. ഈ മാസ്ക് ഓൺലൈൻ വിപണിയിൽ വിൽപ്പനയ്ക്ക് ലഭ്യമാണ്. എന്നാൽ ഇതിന്റെ വിലയാണ് ശ്രദ്ധേയം. ഈ മാസ്കിന്റെ മാത്രം വില എത്രയെന്ന് വെബ്‌സൈറ്റിൽ നിലവിൽ ലഭ്യമല്ല. പക്ഷെ ഈ ശ്രേണിയിലെ മാസ്കുകൾക്ക് ഏറ്റവും കുറഞ്ഞത് 25 ഡോളർ അഥവാ 1,822.78 രൂപയാണ് വില. നാളെ ‘ദി പ്രീസ്റ്റ്’ തിയേറ്ററുകളിലെത്തുകയാണ്. ആദ്യമായി മഞ്ജു വാര്യരും മമ്മൂട്ടിയും ഒന്നിച്ചഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…