Mammootty's Funny Answer for the reason behind his Youthfulness
ഏതൊരു അഭിമുഖത്തിലും സ്റ്റേജ് ഷോയിലും മമ്മൂക്കയോട് അറിയാതെ ആണെങ്കിലും ചോദിച്ചു പോകുന്ന ഒരു ചോദ്യമാണ് ‘ഈ ചെറുപ്പത്തിന് പിന്നിലെ രഹസ്യം എന്താണ്?’ എന്നത്. ഇന്നലെ കൊച്ചിയിൽ നടന്ന യാത്ര ട്രെയ്‌ലർ ലോഞ്ചിലും മമ്മൂക്കയോട് ഈ ചോദ്യം അവതാരിക ചോദിച്ചു. വളരെ രസകരമായ ഒരു മറുപടിയാണ് മമ്മൂക്ക അതിന് നൽകിയത്.
“യൂത്താണ്, ചെറുപ്പമാണ് എന്നൊക്കെ പറഞ്ഞ് പല റോളുകളും മിസ് ആയിപ്പോവാറുണ്ട്. നമ്മളൊരു ലൗ സീന്‍ അഭിനയിക്കാന്‍ പോയാല്‍ ഇരുന്ന് കൂവുന്ന അതേ ആളുകള്‍ തന്നെയാണ് ഞാന്‍ യൂത്താണെന്നും ചെറുപ്പമാണെന്നുമൊക്കെ പറയുന്നതും. അതിനാല്‍ ഈ യൂത്ത് കൊണ്ട് യാതൊരു ഗുണവും എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഞാനാ രഹസ്യം ഇപ്പോള്‍ പറയുന്നുമില്ല.”
ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയും എല്ലാ ജനങ്ങളും ഒരേപോലെ സ്നേഹിച്ചിരുന്ന വ്യക്തിയുമായ Dr വൈ എസ് രാജശേഖര റെഡ്ഢിയുടെ ജീവിതം തിരശീലയിൽ എത്തുന്ന ചിത്രമാണ് ‘യാത്ര’. അദ്ദേഹത്തെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി പദവിയിലേക്ക് എത്തിച്ച ഒരു വേനൽക്കാലത്തെ ഒരു കാൽനട യാത്രയാണ് ചിത്രത്തിന്റെ ആധാരം. രണ്ടു ദശാബ്ദങ്ങൾക്ക് ശേഷം തെലുങ്ക് സിനിമ ലോകത്തേക്ക് എത്തുന്ന മമ്മൂട്ടി അദ്ദേഹത്തിന്റെ കരിയറിൽ ആദ്യമായി അഭിനയിക്കുന്ന പൊളിറ്റിക്കൽ ഡ്രാമ കൂടിയാണ് യാത്ര. കൂടാതെ ആദ്യമായിട്ടാണ് അദ്ദേഹം ഒരു മുഖ്യമന്ത്രിയുടെ റോൾ ചെയ്യുന്നതും. നീണ്ട 30 വർഷങ്ങൾക്ക് ശേഷം സുഹാസിനിക്കൊപ്പം മമ്മൂട്ടി അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടിയും യാത്രക്കുണ്ട്. തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലായി ചിത്രം ഫെബ്രുവരി 8ന് തീയറ്ററുകളിൽ എത്തും. K R ഇൻഫോടൈന്മെന്റും ഗ്ലോബൽ യുണൈറ്റഡ് മീഡിയയും ചേർന്നാണ് യാത്ര കേരളത്തിലെ തീയറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…