Categories: MalayalamNews

പകൽ സൈക്കിൾ മെക്കാനിക്കും ആക്രിക്കാരനും.. രാത്രി പക്കാ കള്ളൻ..! നൻപകൽ നേരത്ത് മയക്കത്തിൽ നകുലനായി മമ്മൂക്ക

അങ്കമാലി ഡയറീസ്, ആമേൻ, ഈ മ യൗ, ജല്ലിക്കെട്ട്, ചുരുളി എന്നീ ചിത്രങ്ങൾക്ക് ശേഷം ലിജോ സംവിധാനം ചെയ്തു ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. പഴനിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. തനി സാധാരണക്കാരനായിട്ടാണ് മമ്മൂക്ക ചിത്രത്തിൽ എത്തുന്നത്. പകൽ സൈക്കിൾ മെക്കാനിക്കും ആക്രിക്കാരനും രാത്രി പക്കാ കള്ളനുമായ വേലൻ എന്ന നകുലനെയാണ് മമ്മൂക്ക ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

‘നന്‍പകല്‍ നേരത്ത് മയക്ക’മെന്നാൽ ഒരാളുടെ ഉച്ചനേരത്തെ ഉറക്കമാണ് എന്ന് ചിത്രത്തിന്റെ സഹ സംവിധായകനായ ടിനു പാപ്പച്ചന്‍ പറഞ്ഞത്. ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. മമ്മൂട്ടി കമ്പനിയും ആമേന്‍ മുവി മൊണാസ്ട്രിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പഴനി, കന്യാകുമാരി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം നടന്നത്. രമ്യ പാണ്ട്യന്‍, അശോകന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നു. എസ്. ഹരീഷാണ് തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്നത്.

മമ്മൂട്ടിയുടെ പേരിലുള്ള പുതിയ നിർമാണ കമ്പനിയുടെ പേരിലാണ് ചിത്രം നിർമിക്കുന്നത്. ലിജോയും മമ്മൂട്ടിയും ചേർന്നാണ് സിനിമ നിർമിക്കുന്നത്. പൂർണമായും തമിഴ്നാട്ടിൽ ചിത്രീകരിക്കുന്ന സിനിമ മലയാളത്തിലും തമിഴിലുമായാണ് ഒരുങ്ങുന്നത്. രണ്ട് ഭാഷകളിലെയും പുതുമുഖങ്ങൾ ആയിരിക്കും അഭിനേതാക്കളായി എത്തുക. പേരൻപ്, പുഴു എന്നീ സിനിമകൾ ഷൂട്ട് ചെയ്ത തേനി ഈശ്വറാണ് ക്യാമറ. ചിത്രത്തിൽ അശോകനും ഒരു പ്രധാനവേഷത്തിൽ അഭിനയിക്കുന്നുണ്ട്.

ചിത്രത്തിലെ ഒരു ഇമോഷണൽ രംഗം ഷൂട്ട് ചെയ്യുന്നതിനിടയിൽ നടന്ന സംഭവങ്ങളെക്കുറിച്ച് നടൻ ജയസൂര്യ പറഞ്ഞത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമയിൽ ഒരു ഇമോഷണൽ രംഗം ചിത്രീകരിക്കുന്നതിനിടെ സംവിധായകനായ ലിജോയും ടിനു പാപ്പച്ചനും ഇറങ്ങിപ്പോയിരുന്നു. സംഭവത്തെക്കുറിച്ച് ജയസൂര്യയാണ് പൊതുസദസിൽ പറഞ്ഞത്. മമ്മൂക്കയുടെ അനുവാദമില്ലാതെയാണ് ഇത് പറയുന്നത് എന്ന് പറഞ്ഞായിരുന്നു തുടക്കം. ‘നൻപകൽ നേരത്ത് മയക്കം എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ഒരു ഇമോഷണൽ രംഗം ഷൂട്ട് ചെയ്യുന്നതിന്റെ ഇടയ്ക്ക് ലിജോയും ടിനു പാപ്പച്ചനും ഇറങ്ങി പോയി… രംഗം തീർത്തു മമ്മൂക്ക ലിജോയുടെ അടുത്ത് പോയി എന്താടോ എന്റെ പെർഫോമൻസ് ഇഷ്ടപ്പെട്ടില്ലേ എന്ന് ചോദിച്ചപ്പോൾ ലിജോയുടെ മറുപടി… ഇല്ല ഇക്ക ഞാൻ ഭയങ്കര ഇമോഷണൽ ആയിപ്പോയി എന്നായിരുന്നു’. മമ്മൂക്കയുടെ സാന്നിധ്യത്തിൽ ആയിരുന്നു ജയസൂര്യ ഇങ്ങനെ പറഞ്ഞത്.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

5 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago