Mammootty's speech at Football function
തന്റെ വാക്കുകൾ കൊണ്ടും പ്രവൃത്തികൾ കൊണ്ടും എല്ലാവർക്കും എന്നും പ്രചോദനമാകുന്ന ഒരു വ്യക്തിത്വത്തിന് ഉടമയാണ് മലയാളത്തിന്റെ സ്വന്തം സൂപ്പർസ്റ്റാർ മമ്മൂട്ടി. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒരു പ്രസംഗം ഏറെ വൈറലായിരിക്കുകയാണ്. ഒരു പൊതുചടങ്ങിൽ വെച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ‘ഞാനൊക്കെ എത്രയോ വട്ടം തോറ്റു; അപൂർവ്വമായേ വിജയിച്ചിട്ടുള്ളൂ; എല്ലാവര്‍ക്കും എല്ലായിപ്പോഴും വിജയിക്കാൻ പറ്റില്ല’ എന്ന് പറഞ്ഞ അദ്ദേഹം വളർന്നു വരുന്ന കലാകായിക പ്രതിഭകളെ വാർത്തെടുക്കുവാൻ എന്നും കൂടെ ഉണ്ടായിരിക്കും എന്നും കൂടി പറഞ്ഞു. മഞ്ജു വാര്യരും വേദിയിൽ സന്നിഹിതയായിരുന്നു.
കടത്തുകാരനായി കടന്നുവന്ന് മലയാള സിനിമയെ തന്നെ തന്റെ തോളിലേറ്റിയുള്ള അദ്ദേഹത്തിന്റെ യാത്രയിൽ മലയാളികൾ ദർശിച്ചത് പൗരുഷത്തിന്റെയും ഒരു ഏട്ടന്റെ വാത്സല്യത്തിന്റെയും കാർക്കശ്യത്തിന്റെയും അഭിനയ നിമിഷങ്ങൾ മാത്രമല്ല, മറിച്ച് ചിരിക്കുവാൻ ഇഷ്ടപ്പെടുന്ന, ചിരിപ്പിക്കുന്ന കരുണയും വാത്സല്യവും നിറഞ്ഞ ഒരു നല്ല മനസ്സിന്റെ ഉടമയെക്കൂടിയാണ്. അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മമ്മൂക്ക ആദ്യമായി നായകനായത് എം ടി വാസുദേവൻ നായരുടെ ചിത്രത്തിൽ ആണെന്നതും ഒരു നിയോഗം തന്നെയാണ്. ആ ചിത്രം എന്തോ കാരണത്താൽ നടക്കാതെ പോയി. മേളയിലൂടെയാണ് ആദ്യമായി നല്ലൊരു വേഷം പിന്നീട് അദ്ദേഹത്തെ തേടിയെത്തുന്നത്. ഇന്ന് 400ലധികം ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞ അദ്ദേഹത്തെ തിരശീലയിൽ കാണുന്നത് പോലും മലയാളിക്ക് ഏറെ ആവേശവും സന്തോഷവുമാണ് പകരുന്നത്.
ഇന്ന് കാണുന്ന മമ്മൂട്ടി എന്ന സൂപ്പർസ്റ്റാറിലേക്കുള്ള മമ്മൂട്ടിയുടെ യാത്രക്ക് തുടക്കം കുറിക്കുന്നത് ന്യൂഡൽഹി എന്ന ചിത്രത്തിന്റെ വമ്പൻ വിജയമാണ്. കുടുംബചിത്രങ്ങളിലും മറ്റുമായി ഒതുങ്ങിയിരുന്ന അദ്ദേഹത്തിന് ആ ചിത്രം മറ്റൊരു ഇമേജാണ് സമ്മാനിച്ചത്. പിന്നീട് മലയാളി കണ്ടത് ബൽറാം പോലെയുള്ള രൗദ്രം നിറഞ്ഞ പോലീസ് വേഷങ്ങളും താരാദാസ് പോലെയുള്ള അധോലോക നേതാക്കന്മാരെയുമാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും അഭിനയിച്ച മമ്മൂക്ക ഡോക്ടർ ബാബാസാഹേബ് അംബേദ്കറിലൂടെ ഇന്ത്യൻ ഇംഗ്ലീഷ് ചിത്രത്തിന്റെയും ഭാഗമായി. മൂന്ന് വട്ടം മികച്ച നടനുള്ള ദേശീയ അവാർഡും ഏഴ് വട്ടം കേരള സംസ്ഥാന അവാർഡും പതിമൂന്ന് വട്ടം ഫിലിംഫെയർ അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. രാജ്യം പദ്മശ്രീ നൽകി ആദരിച്ച മമ്മൂക്ക സിനിമാജീവിതത്തിന് അപ്പുറം കാരുണ്യപ്രവർത്തികളിലൂടെയും ഏവർക്കും പരിചിതനാണ്.
അമൽ നീരദ് ഒരുക്കിയ ഭീഷ്മപർവ്വം, സിബിഐ 5 ദി ബ്രെയിൻ എന്നീ ചിത്രങ്ങളാണ് അവസാനമായി തീയറ്ററുകളിൽ എത്തിയ മമ്മൂട്ടി ചിത്രങ്ങൾ. ഒടിടി റിലീസായി എത്തിയ പുഴുവും നിരവധി ചർച്ചകൾക്കാണ് വഴി തെളിയിച്ചത്. നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, ബിലാൽ തുടങ്ങിയവയാണ് അണിയറയിൽ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങൾ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…