കാത്തിരിപ്പുകൾക്ക് അന്ത്യം കുറിച്ച് മമ്മൂക്ക നായകനാകുന്ന ദി പ്രീസ്റ്റിന്റെ ടീസർ ജനുവരി 14ന് വൈകിട്ട് 7 മണിക്ക് പുറത്തിറങ്ങുന്നു. മമ്മൂക്കയെ നായകനാക്കി നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിലൂടെ മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുകയാണ്. ചിത്രത്തിന്റെ നിർമാണം ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും വി എൻ ബാബുവും ചേര്‍ന്നാണ്. ദീപു പ്രദീപ് ,ശ്യാം മോഹൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. കോവിഡ് പ്രതിസന്ധി മൂലം ചിത്രത്തിന്റെ ഷൂട്ടിങ് ഇടക്ക് നിർത്തിവെക്കേണ്ടി വന്നിരുന്നു. ഒരു പുരോഹിതന്റെ വേഷമാണ് ത്രില്ലർ ഗണത്തിൽപ്പെട്ട ഈ ചിത്രത്തിൽ മമ്മൂക്ക കൈകാര്യം ചെയ്യുന്നത്.
അഖിൽ ജോർജാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ഷമീർ മുഹമ്മദ് എഡിറ്റിംഗും രാഹുൽ രാജ് സംഗീത സംവിധാനവും നിർവഹിക്കുന്നു. തീയറ്ററുകൾ തുറക്കുവാൻ സർക്കാർ അനുമതി നൽകിയതിനാൽ പ്രീസ്റ്റ് തീയറ്ററുകളിൽ തന്നെ ഉടൻ കാണുവാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…