2019ൽ കൈ നിറയെ ചിത്രങ്ങളുമായിട്ടാണ് മമ്മൂട്ടി മലയാളക്കര കീഴടക്കാൻ ഒരുങ്ങുന്നത്. അന്യഭാഷാ ചിത്രങ്ങൾ അടക്കം 2019 വിജയവർഷമാക്കാൻ ഉള്ള വകയെല്ലാം അണിയറയിൽ ഒരുങ്ങുന്നുണ്ട്. അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചു പറ്റിയ തമിഴ് ചിത്രം പേരൻപാണ് പ്രദർശനത്തിനൊരുങ്ങുന്ന ഒരു ചിത്രം. ഫെബ്രുവരി മാസം തീയറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ സംവിധാനം ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയ തങ്ക മീങ്കൽ ഒരുക്കിയ റാമാണ്. അച്ഛൻ – മകൾ ബന്ധത്തിന്റെ തീവ്രത വെളിവാക്കുന്ന ചിത്രത്തിൽ അഞ്ജലി, സാധന, അഞ്ജലി അമീർ, സമുതിരക്കനി എന്നിവരും വേഷമിടുന്നു. പേരൻപ് ട്രെയ്‌ലറിന് വമ്പൻ സ്വീകാര്യതയാണ് കൈവരിക്കാനായത്.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ആയിരുന്ന YSRന്റെ ജീവിതം തിരശീലയിലെത്തുന്ന യാത്രയാണ് മമ്മൂട്ടിയുടേതായി തീയറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന മറ്റൊരു വമ്പൻ ചിത്രം. ചിത്രത്തിന്റെ സംവിധാനം മഹി വി രാഘവാണ്. കൃഷ്ണകുമാർ എന്ന Kയാണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. 70mm എന്റർടൈൻമെൻറ്സിന്റെ ബാനറിൽ വിജയ് ചില്ലയും സാഷി ദേവിറെഡ്ഢിയും ചേർന്ന് നിർമിക്കുന്ന ചിത്രം ഫെബ്രുവരി 8ന് തീയറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലറിനും ഫസ്റ്റ് ലുക്ക് പോസ്റ്ററിനുമെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്.
അനുരാഗ കരിക്കിൻവെള്ളം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ ഒരുക്കുന്ന പോലീസ് സ്റ്റോറി ഉണ്ടയാണ് മറ്റൊരു വമ്പൻ ചിത്രം. മാർച്ച് മാസം തീയറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമാണം മൂവി മില്ലും ജമിനി സ്റ്റുഡിയോസും ചേർന്നാണ്. മമ്മൂട്ടി, ഓംകാർ ദാസ് മാണിക്പുരി ബിനായ ഫോർട്ട്, ഷൈൻ ടോം ചാക്കോ, സുധി കോപ്പ, ആസിഫ് അലി എന്നിവർ അഭിനയിക്കുന്ന ചിത്രത്തിന്റെ മ്യൂസിക് പ്രശാന്ത് പിള്ളയാണ്.
സൂപ്പർഹിറ്റ് സംവിധായകൻ വൈശാഖിന്റെ സംവിധാനത്തിൽ 2010ൽ പുറത്തിറങ്ങിയ മാസ്സ് മസാല ചിത്രം പോക്കിരിരാജയുടെ രണ്ടാം ഭാഗമായ മധുരരാജയാണ് ഏറെ പ്രതീക്ഷകൾ പകരുന്ന മറ്റൊരു ചിത്രം. ഉദയ് കൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമാണം നെൽസൺ ഐപ്പ് സിനിമാസിന്റെ ബാനറിൽ നെൽസൺ ഐപ്പാണ്.
2018ലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ അബ്രഹാമിന്റെ സന്തതികളുടെ വിജയം തുടരാൻ കച്ച കെട്ടുന്ന മമ്മൂട്ടിയുടെ ലിസ്റ്റിൽ ഇനിയുമേറെ ചിത്രങ്ങളുണ്ട്. ശങ്കർ രാമകൃഷ്ണൻ സംവിധാനം നിർവഹിക്കുന്ന പതിനെട്ടാം പടിയിൽ ഒരു കാമിയോ റോളിൽ മമ്മൂട്ടി എത്തുന്നുണ്ട്. കൂടാതെ 2020ൽ തീയറ്ററുകളിൽ എതാൻ പാകത്തിന് ബ്രഹ്മാണ്ഡ ചിത്രം മാമാങ്കവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…