ലോകമെമ്പാടുമുള്ള മലയാളികൾ ഇപ്പോൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു തീയതി ഡിസംബർ 14 ആണെന്ന് നിസംശയം പറയാം. കാരണം അന്നാണ് ഇരുളിനെ കരിമ്പടമാക്കിയ തേങ്കുറിശ്ശിയിലെ മാണിക്യന്റെ ഒടിവിദ്യകൾക്ക് തുടക്കം കുറിക്കുന്നത്. വി ഏ ശ്രീകുമാർ മേനോൻ സംവിധാനം നിർവഹിക്കുന്ന ചിത്രം ഇതിനകം തന്നെ ഏറെ പ്രതീക്ഷകൾ തീർത്തിരിക്കുകയാണ്. ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറുകളും ട്രെയിലറും ഗാനങ്ങളുമെല്ലാം തന്നെ പ്രേക്ഷകർക്ക് മികച്ചൊരു ഫീലാണ് തന്നിരിക്കുന്നത്. മലയാള സിനിമയിലെ ഇന്നേവരെയുള്ള എല്ലാ റെക്കോർഡുകളും തകർക്കാൻ കച്ചക്കെട്ടിയിറങ്ങുന്ന ഒടിയനായിട്ടുള്ള കാത്തിരിപ്പുകൾക്ക് ആവേശം പകരുന്നതാണ് മെഗാസ്റ്റാർ മമ്മൂക്കയുടെ വാക്കുകൾ.
ഒടിയന് വേണ്ടിയുള്ള വിവരണം നൽകിയിരിക്കുന്നത് മമ്മൂക്കയാണ്. അതിന്റെ ഡബ്ബിങ്ങ് ആവശ്യങ്ങൾക്കായി ചെന്ന മമ്മൂക്ക ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ കണ്ടുവെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ആ രംഗം കണ്ട മമ്മൂക്കയുടെ ഡയലോഗ് തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ‘ഇത് ലാലിനെ കൊണ്ട് മാത്രമേ പറ്റൂ’ എന്നായിരുന്നുവത്രേ മമ്മൂട്ടിയുടെ വാക്കുകൾ.ക്ലൈമാക്സിലെ ഇരുട്ടിലെ ഫൈറ്റ് രംഗമാണ് മമ്മൂട്ടി കണ്ടതെന്ന് സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. ഫൈറ്റ് രംഗം മമ്മൂട്ടിക്ക് ഇഷ്ടമായെന്നും അമ്പരന്നുവെന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…