അടിമാലിക്ക് സമീപം കല്ലാറിലായിരുന്നു ഇത്തവണ നടന്‍ മമ്മൂട്ടിയുടെ പിറന്നാളാഘോഷം. ബര്‍ത്ത് ഡേ കേക്ക് തയാറാക്കിയ വിശേഷം പറയുകയാണ് അടിമാലിയിലെ ഹോം ബേക്കര്‍ അഞ്ജു. ഷോപ്പൊക്കെ പൂട്ടി വീട്ടിലെത്തി ഹോട്ട്സ്റ്റാറില്‍ സാന്ത്വനം കാണാന്‍ തയാറെടുക്കുമ്പോഴാണ് അടിമാലി അങ്ങാടിയില്‍ നിന്നും അമലിന്റെ കോള്‍.
ഒരു കേക്ക് വേണം, പെട്ടെന്നുവേണം 11 മണിക്ക് കിട്ടണം. മമ്മൂക്കയ്ക്ക് ഫാമിലിക്കൊപ്പം കട്ട് ചെയ്യാനാണ്. സമയം നോക്കിയപ്പോ രാത്രി 10 മണി. ഒരു മണിക്കൂര്‍ കൂടിയേയുള്ളൂ.
എക്‌സൈറ്റ് മെന്റില്‍ പ്രവീണ്‍ ചേട്ടനോട് പറഞ്ഞപ്പോള്‍. ‘പിന്നെ മമ്മൂക്ക കേക്ക് വാങ്ങിക്കുന്നത് ഈ ഡൂക്കിലി ഷോപ്പില്‍ നിന്നല്ലേ. പാതിരാത്രി വേറെ കിട്ടാന്‍ സാധ്യതയില്ലാത്തതിനാല്‍ നിന്നെ പറ്റിക്കാനുള്ള നമ്പറായിരിക്കും’. വേണോ വേണ്ടയൊയെന്നു സംശയിച്ചു നിന്ന് അല്പം കഴിഞ്ഞപ്പോഴേക്കും ട്രൂ കോളറില്‍ അന്‍സാര്‍ എന്ന നമ്പറില്‍ നിന്നും ഒരു കോള്‍. ഫോണെടുത്തപ്പോള്‍ മോളുടെ കൈയില്‍ കൊടുക്കാം എന്ന മറുപടി. മറുതലക്കല്‍ മമ്മൂക്കടെ മോള്‍ സുറുമി. സിംപിള്‍ വാന്‍ചോ കേക്ക് മതി. മുകളില്‍ വൈറ്റ് ഗനാഷ് മാത്രം, ചെറിയ ചോക്ലേറ്റ് ഡെക്കറേഷന്‍ എന്തെങ്കിലും മതി, ‘ഹാപ്പി ബര്‍ത്‌ഡേ ബാപ്പി’എന്നെഴുതണം. ഭാഗ്യം അമല്‍ പറഞ്ഞിരുന്നത് വാപ്പിച്ചി എന്നാണ്. മമൂക്കക്ക് കേക്ക് അതും എഴുപതാം പിറന്നാള്‍ ആഘോഷിക്കാന്‍, കൈയും കാലും വിറയ്ക്കാന്‍ തുടങ്ങി.
‘നീയൊന്നടങ്ങെന്റെ അഞ്ജു’ എന്ന പ്രവീണ്‍ ചേട്ടന്റെ ദേഷ്യപ്പെടലില്‍ നിലത്തിറങ്ങിയെങ്കിലും വിറയല്‍ മാറിയിരുന്നില്ല. സര്‍വ ദൈവങ്ങളേയും പ്രാര്‍ത്ഥിച്ചു പടപടാന്ന് കേക്കുണ്ടാക്കി. വൈറ്റ് ഗനാഷ് മാത്രം കൊടുത്തതുകൊണ്ട് കേക്കിന് ഒരു ലുക്ക് കുറവ്. കളര്‍ ആയ ഒരു ബര്‍ത്ത്‌ഡേ ടോപ്പര്‍ വച്ചു അഡ്ജസ്‌റ് ചെയ്യാം എന്നു വിചാരിച്ചപ്പോ ബര്‍ത്ത്‌ഡേ ടോപ്പര്‍ ഒഴികെ മറ്റെല്ലാ ടോപറുമുണ്ട്. സമയം പോകുന്നതിനാല്‍ അമലിന്റെ ധൃതിയിടല്‍ ഒരു വശത്ത്. അവസാനം ഉണ്ടായിരുന്ന ചെറിയ ചോക്ലേറ്റ് ഡെക്കറേഷനില്‍ കേക്ക് പാക്ക് ചെയ്യുമ്പോള്‍ അല്‍പ്പം കൂടി നേരത്തെ ഓര്‍ഡര്‍ കിട്ടിയിരുന്നെങ്കില്‍ എന്ന നിരാശ ബാക്കി.
എങ്കിലും ജീവിതത്തില്‍ മമ്മൂക്കയെപ്പോലുള്ള മഹാനടന്റെ പിറന്നാളിന്, അതും 70 ാം പിറന്നാളിന് കേക്ക് നല്‍കാന്‍ സാധിക്കുക എന്നതില്‍ കവിഞ്ഞൊരു മഹാഭാഗ്യം ഒരു ഹോം ബേക്കറിനെന്തുണ്ടാവാന്‍… നന്ദി അടിമാലി അങ്ങാടിക്കും അമലിനും മമ്മൂക്കാടെ മോള്‍ക്കും. കേക്ക് കട്ട് ചെയ്യുന്നതിന്റെ പിക്ചര്‍ കൂടി ലഭിച്ചിട്ട് സന്തോഷം പങ്കു വയ്ക്കാം എന്നായിരുന്നു വിചാരിച്ചിരുന്നത്. ദൗര്‍ഭാഗ്യവശാല്‍ പിക്ചര്‍ ലഭ്യമായില്ല. Anyways Happy Birthday Mammookkaaaa…..ഇനിയും ഒരുപാടൊരുപാട് നാള്‍ മലയാളിയുടെ, ഭാരതീയരുടെ അഭിമാനമായി വിളങ്ങാന്‍ അങ്ങേക്കു സാധിക്കട്ടെ..
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…