ലക്ഷദ്വീപ് വിഷയത്തില്‍ ക്യംപെയിന്‍ നടക്കുന്നതിനിടെ ‘മമ്മൂക്കയ്ക്ക് ഒരു തുറന്ന കത്ത്’ എന്ന ലക്ഷദ്വീപ് നിവാസിയായ ഒരു യുവാവിന്റെ പോസ്റ്റ് വൈറലായിരുന്നു. എന്നാല്‍ ഇന്ന് അതേ യുവാവ് സംഭവത്തില്‍ ക്ഷമ ചോദിച്ച് രംഗത്തു വന്നിരിക്കുകയാണ്. മമ്മൂട്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ലക്ഷദ്വീപിനായി ചെയ്ത കാര്യങ്ങള്‍ അറിഞ്ഞെന്നും അതിനു ശേഷമാണ് പുതിയ കുറിപ്പ് എന്നുമാണ് യുവാവിന്റെ വിശദീകരണം.
‘സമൂഹമാധ്യമങ്ങളൊന്നും സജീവമല്ലാതിരുന്ന സമയത്ത് പോലും ലക്ഷദ്വീപിന് ആശ്വാസവുമായി പല തവണ മമ്മൂട്ടി എത്തിയിരുന്നു. മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ചെയ്യുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ പരമാവധി രഹസ്യമായി ചെയ്യുക എന്നതും അദ്ദേഹത്തിന്റെ രീതിയാണ്. കാഴ്ച പദ്ധതിയുടെ ഭാഗമായി ദ്വീപിലെ ഓരോ വീട്ടിലും കടന്ന് ചെന്ന മെഡിക്കല്‍ ക്യംപുകളുടെ വിശേഷം മുഹമ്മദ് സ്വാധിക്ക് ഈ ഫെയ്‌സ്ബുക്കില്‍ പങ്കുവയ്ക്കുന്നു. മുന്‍പ് താന്‍ എഴുതിയ കുറിപ്പ് ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നതായും അദ്ദേഹം കുറിപ്പില്‍ പറയുന്നു.
‘മമ്മുക്കയ്ക്ക് ലക്ഷദ്വീപില്‍ നിന്ന് ഞാനൊരു ഒരു തുറന്ന കത്തെഴുതിയിരുന്നു. ലക്ഷദ്വീപ് വിഷയത്തില്‍ മമ്മൂക്ക പ്രതികരിക്കുന്നില്ല എന്ന് ആക്ഷേപമുയര്‍ന്ന സാഹചര്യത്തില്‍ പല ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പത്രങ്ങളിലും ആ ലെറ്റര്‍ ഒരു വാര്‍ത്തയായ് മാറുകയും ചെയ്തിരുന്നു. മമ്മുക്കയോടുള്ള ഇഷ്ടം ഒന്ന് തന്നെയാണ് അത്തരത്തില്‍ ഒരു തുറന്ന കത്തെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. മലായാളി സമൂഹം ഒന്നടങ്കം ലക്ഷദ്വീപിന് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ ഞങ്ങള്‍ ഇഷ്ട്ടപ്പെടുന്ന മലയാളത്തിന്റെ മഹാനടന്റെ പിന്തുണ ആഗ്രഹിച്ചു എന്നത് കൊണ്ട് മാത്രം. ശേഷം മമ്മുക്കയുടെ പിആര്‍ഓ കൂടിയായ റോബര്‍ട്ട് കുര്യാക്കോസുമായ് സംസരിക്കാന്‍ അവസരം ലഭിച്ചപ്പോഴാണ്, നമ്മുടെ ചിന്തകള്‍ക്കുമപ്പുറമാണ് ലക്ഷദ്വീപിനോടുള്ള മമ്മുക്കായുടെ കരുതല്‍ എന്ന് മനസിലാക്കാന്‍ സാധിച്ചത്…’- മുഹമ്മദ് സ്വാദിഖ് എഴുതുന്നു.
കാഴ്ച്ച 2006/07 എന്ന പദ്ധതിയുടെ ഭാഗമായി അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റല്‍ എന്ന ദക്ഷിണ ഭാരതത്തിലെ ഏറ്റവും വലിയ കണ്ണാശുപത്രികളില്‍ ഒന്നുമായി ചേര്‍ന്ന്, ഇന്ത്യ കണ്ട ഏറ്റവും വലിയ സൗജന്യ നേത്ര ചികത്സ പദ്ധതിയുടെ ഭാഗമായ് മമ്മുക്ക ഒരു മെഡിക്കല്‍ സംഘത്തെ ലക്ഷദ്വീപിലേക്ക് അയച്ചിരുന്നു. കാഴ്ച്ച പദ്ധതി കേരളത്തില്‍ വിഭാവനം ചെയ്തിരുന്നതാണെങ്കിലും മമ്മൂക്ക യുടെ പ്രത്യേക താല്പര്യം മുന്‍ നിര്‍ത്തിയാണ് പദ്ധതി ലക്ഷദ്വീപിലേക്ക് വ്യാപിപ്പിച്ചത്.
പതിനഞ്ച് അംഗ മെഡിക്കല്‍ സംഘം ഒരാഴ്ച ഇവിടെ ചെലവഴിച്ച് എല്ലാ ദ്വീപുകളിലും കയറി ഇറങ്ങി നൂറു കണക്കിന് ആളുകളെ പരിശോധിച്ച്, മൂന്നൂറോളം പേരെ ഇവിടെ തന്നെ ശാസ്ത്രക്രിയക്ക് വിധേയരാക്കി എന്നും റോബര്‍ട്ടില്‍ നിന്നും അറിയാന്‍ സാധിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പിന്തുണക്കുമപ്പുറമാണ് മമ്മുക്കയ്ക്ക് ലക്ഷദ്വീപിനോടുള്ള കരുതല്‍ എന്ന് മനസിലാക്കി തന്നതിനും ഒരായിരം നന്ദി.- അദ്ദേഹം പറഞ്ഞു.
എന്തായാലും അന്നത്തെ 10 രൂപയുടെയും ബിരിയാണിയുടെയും സ്‌നേഹം ഇരട്ടിയായ് അങ്ങ് ഞങ്ങള്‍ക്ക് തിരിച്ച് തരുന്നു എന്നറിയാന്‍ സാധിച്ചതിലും ഒരു പാട് സന്തോഷം. ആരെയും വേദനിപ്പിക്കാനായിട്ടല്ല കത്തെഴുതിയത്. മമ്മുക്കക്കോ മമ്മുക്കയുമായ് ബന്ധപ്പെട്ട ആര്‍ക്കെങ്കിലും ആ കത്ത് കാരണം മാനസികമായ് ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കില്‍ ഹൃദയത്തിന്റെ ഭാഷയില്‍ ക്ഷമ ചോദിക്കുന്നു- യുവാവ് പറയുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…