‘മമ്മൂട്ടിക്ക് തന്റെ രാഷ്ട്രീയം തുറന്ന് പറയാന്‍ ഭയമില്ല, അത് തന്നെയാണ് പത്മഭൂഷണ്‍ ലഭിക്കാന്‍ തടസ്സം’: ജോണ്‍ ബ്രിട്ടാസ്

മമ്മൂട്ടിയുടെ രാഷ്ട്രീയമാണ് അദ്ദേഹത്തിന് പത്മഭൂഷണ്‍ ലഭിക്കാന്‍ തടസ്സമെന്ന് രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ്. മമ്മൂട്ടിക്ക് തന്റെ രാഷ്ട്രീയം തുറന്ന് പറയുവാന്‍ ഭയമില്ല. അത് തന്നെയാണ് പത്മഭൂഷണ്‍ ലഭിക്കാന്‍ തടസ്സമെന്ന് താന്‍ വിശ്വസിക്കുന്നതായി ജോണ്‍ ബ്രിട്ടാസ് പറയുന്നു. ഔട്ട്‌ലുക്കിലെഴുതിയ കുറിപ്പിലാണ് ജോണ്‍ ബ്രിട്ടാസ് ഇങ്ങനെ പറഞ്ഞത്.

‘തന്റെ രാഷ്ട്രീയം തുറന്നു പറയാന്‍ ഭയപ്പെട്ട വ്യക്തിയല്ല മമ്മൂട്ടി. രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ തന്നെയാണ് അദ്ദേഹത്തിനും പത്മഭൂഷണും ഇടയില്‍ നില്‍ക്കുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. സൗഹൃദങ്ങള്‍ക്ക് ഇടയിലേക്ക് രാഷ്ട്രീയം കൊണ്ടുവരാന്‍ മമ്മൂട്ടി ശ്രമിക്കാറില്ല’, ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

മമ്മൂട്ടിക്ക് 1998ല്‍ രാജ്യം പത്മശ്രീ നല്‍കിയിരുന്നു. കേരള സര്‍വകലാശാലയും കാലിക്കറ്റ് സര്‍വകലാശാലയും അദ്ദേഹത്തിന് ഡോക്ടറേറ്റും നല്‍കിയിട്ടുണ്ട്. പുഴുവാണ് നിലവില്‍ മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. പാര്‍വതിയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പുഴുവിനുണ്ട്. ചിങ്ങം ഒന്നിന് എറണാകുളം ചോയിസ് സ്‌കൂളില്‍ നടന്ന ചടങ്ങിലായിരുന്നു ചിത്രത്തിന്റെ പൂജ. നവാഗതയായ റത്തീന ഷര്‍ഷാദാണ് സിനിമയുടെ സംവിധാനം നിര്‍വഹിക്കുന്നത്. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ് ആണ് നിര്‍മ്മാണം. ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും നിര്‍വ്വഹിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെറര്‍ ഫിലിംസാണ്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago