Categories: MalayalamNews

മംമ്‌തയുടെ ഇനിയുള്ള യാത്രകൾ പോർഷേ 911 കരേരയിൽ; വില രണ്ടു കോടിയോളം..!

മലയാളികളുടെ പ്രേക്ഷകരുടെ പ്രിയതാരമാണ് മമ്ത മോഹൻദാസ്. രണ്ടുതവണ ക്യാൻസർ തന്റെ ശരീരത്തെ കീഴ്പ്പെടുത്തിയിട്ടും വീണ്ടും അതിനെ അതിജീവിച്ച് അഭിനയരംഗത്തേക്ക് കടന്നുവന്ന മംമ്തക്കു ആരാധകർ നിരവധിയാണ്. 2011 ലാണ് ബാല്യകാല സുഹൃത്തും ബഹ്‌റനിൽ ബിസിനസുകാരനുമായ പ്രജിത്ത് പത്മനാഭനെ വിവാഹം ചെയ്യുന്നത്. ആ വിവാഹ ബന്ധത്തിന് ഒരുവർഷം മാത്രമേ ആയുസ്സ് ഉണ്ടായിരുന്നുള്ളൂ. ലോക്ക് ഡൗൺ കാലമായതിനാൽ പെയിന്റിങ്ങും കുക്കിംഗും ഒക്കെ ആയിട്ടാണ് താരം സമയം ചിലവഴിക്കുന്നത്. ഇപ്പോൾ താരം വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലാണ്.

തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ അഭിനയിക്കുന്നതോടൊപ്പം പിന്നണി പാടുകയും ചെയ്യുന്ന അവർക്ക് 2006 ൽ തെലുങ്കിലെ മികച്ച പിന്നണി ഗായികക്കുള്ള ഫിലിം ഫെയർ അവാർഡ് സൗത്ത്, മലയാളത്തിലെ മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് എന്നിവയുൾപ്പെടെ രണ്ടു ഫിലിം ഫെയർ അവാർഡുകൾ ലഭിച്ചിരുന്നു. 2010 ൽ ഏറ്റവും മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള കേരള സംസ്ഥാന ഫിലിം അവാർഡും മംമ്തയ്ക്കു ലഭിച്ചിരുന്നു.

2005 ൽ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന മലയാളചിത്രത്തിലൂടെയാണ് മംത സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രം ഒരു വിജയമായിരുന്നില്ല എങ്കിലും ഇതിലെ ഇന്ദിര എന്ന കഥാപാത്രമായുള്ള മമതയുടെ അഭിനയം ശ്രദ്ധേയമായിരുന്നു. കറു പഴനിയപ്പൻ സംവിധാനം ചെയ്ത ശിവപ്പതികാരം എന്ന ചിത്രത്തിൽ വിശാലിന്റെ നായികയായി തമിഴ് സിനിമാ രംഗത്തും അരങ്ങേറി. 2007 ൽ മമത തെലുങ്കിൽ ശങ്കർദാദ സിന്ദാബാദ് എന്ന ചിത്രത്തിൽ പിന്നണിഗാനം പാടി. കൂടാതെ തെലുഗു ചിത്രങ്ങളിലും മമത അഭിനയിച്ചു. 2016 ൽ ‘മൈ ബോസ്’ എന്ന ബോക്സ് ഓഫീസ് ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിൽ വീണ്ടും തന്റേതായ ഇടം കണ്ടെത്തിയ മംമ്ത, ദിലീപിനോടൊപ്പം ടൂ കൺട്രീസ് എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. ഫോറൻസിക്കിലാണ് പ്രേക്ഷകർ അവസാനമായി താരത്തെ ബിഗ് സ്‌ക്രീനിൽ കണ്ടത്. കഴിഞ്ഞ ദിവസം ഒടിടിയിൽ പുറത്തിറങ്ങിയ സണ്ണി എന്ന ജയസൂര്യ – രഞ്ജിത്ത് ശങ്കർ ചിത്രത്തിലും മംമ്ത ഭാഗമായിരുന്നു. ഭ്രമം, ജനഗണമന, തമിഴ് ചിത്രം എനിമി, ബിഗ് ബി രണ്ടാം ഭാഗമായി ബിലാൽ, അപ്പസ്തോലൻ തുടങ്ങി നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

Mamtha Mohandas

ഇതിനെല്ലാം ഇടയിൽ കുടുംബത്തിലേക്ക് ഒരു പുതിയ അതിഥി വന്നെത്തിയ സന്തോഷം പങ്ക് വെച്ചിരിക്കുകയാണ് താരം. ഏറെ നാളത്തെ സ്വപ്നമായ പോർഷെ 911 കരേര എസ് ഇൻ റേസിംഗ് യെല്ലോ സ്വന്തമാക്കിയിരിക്കുകയാണ് നടി. 1.84 കോടിയാണ് കേരളത്തിലെ ഈ വണ്ടിയുടെ ആവറേജ് ഷോറൂം വില. 11.24 കിലോമീറ്റർ മൈലേജ് ലഭിക്കുന്ന വണ്ടിക്കുള്ളത് 2981 സിസി എൻജിനാണ്. 293 കിലോമീറ്ററാണ് പരമാവധി വേഗത. പൂജ്യത്തിൽ നിന്നും നൂറ് കിലോമീറ്റർ വേഗതയിൽ എത്തുവാൻ 4.2 സെക്കന്റാണ് വണ്ടിക്ക് വേണ്ടത്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago